Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightചീഫ്​...

ചീഫ്​ സെക്രട്ടറിക്കെതിരായ ആക്രമണം: കെജ്​രിവാളി​െൻറ വസതിയിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ കൃത്രിമം

text_fields
bookmark_border
kejriwal-residence
cancel

ന്യൂഡൽഹി: ഡൽഹി ചീഫ്​ സെക്രട്ടറി അൻഷു പ്രകാശിനെ ആക്രമിച്ചതുമായി ബന്ധപ്പെട്ട്​ മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാളി​​​െൻറ വസതിയിൽ നിന്ന്​ കണ്ടെടുത്ത സി.സി.ടി.വി ദൃശ്യങ്ങളിൽ കൃത്രിമം നടന്നുവെന്ന്​ ​പൊലീസ്​. കേസ്​ പരിഗണിക്കുന്ന കോടതിയിലാണ്​ ഡൽഹി പൊലീസ്​ ഇതുസംബന്ധിച്ച പ്രസ്​താവന നടത്തിയത്​. ദൃശ്യങ്ങളും അതിലെ സമയവും തമ്മിൽ യോജിക്കുന്നില്ലെന്നാണ്​ പൊലീസ്​ അറിയിച്ചിരിക്കുന്നത്​.

കെജ്​രിവാളും ചീഫ്​ സെക്രട്ടറിയും ആം ആദ്​മി എം.എൽ.എമാരും തമ്മിൽ മുഖ്യമന്ത്രിയുടെ സ്വീകരണമുറിയിലാണ്​ കൂടികാഴ്​ച നടത്തിയതെന്ന്​ ഡി.സി.പി ഹരീന്ദ്ര സിങ്​ പറഞ്ഞു. സ്വീകരണമുറിയിലെ സി.സി.ടി.വി ദൃശ്യങ്ങൾ വിശദമായ ​ഫോറൻസിക്​ പരിശോധനക്ക്​ അയച്ചുവെന്നും ഡി.സി.പി വ്യക്​തമാക്കി. ഇൗ പരിശോധനയിലാണ്​ ദൃശ്യങ്ങളിൽ ​കൃത്രിമം നടന്ന കാര്യം വ്യക്​തമായതെന്ന്​ അദ്ദേഹം കോടതിയെ അറിയിച്ചു.

അതേ സമയം, ആം ആദ്​മി എം.എൽ.എമാർ നടത്തുന്ന കൂടികാഴ്​ചയുടെ ദൃശ്യങ്ങൾ ലൈവ്​ സ്​ട്രീമിങ്​ നടത്താൻ സർക്കാർ ആലോചിക്കുന്നുവെന്നാണ്​ വിവരം. വിവാദങ്ങൾ ഒഴിവാക്കാൻ ഇത്​ സഹായിക്കുമെന്നാണ്​ സർക്കാറി​​​െൻറ പ്രതീക്ഷ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Arvind Kejriwalchief secratarymalayalam newsCCTV Vishuals
News Summary - Delhi chief secy ‘assault’: Police say CCTV footage tampered with; govt plans live-stream of all meetings-India news
Next Story