Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹി ചീഫ്​ സെക്രട്ടറി...

ഡൽഹി ചീഫ്​ സെക്രട്ടറി അൻഷു പ്രകാശിനെ സ്​ഥലം മാറ്റി

text_fields
bookmark_border
ഡൽഹി ചീഫ്​ സെക്രട്ടറി അൻഷു പ്രകാശിനെ സ്​ഥലം മാറ്റി
cancel

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്രിവാളി​​​െൻറ വസതിയിൽ രാത്രി നടന്ന യോഗത്തിനിടെ ആം ആദ്​മി പാർട്ടി മന്ത്രിമാർ തന്നെ അപമാനിച്ചുവെന്ന്​ ആരോപണമുന്നയിച്ച ഡൽഹി ചീഫ്​ സെക്രട്ടറി അൻഷു പ്രകാശിനെ സ്​ഥലം മാറ്റി. ടെലി കമ്യൂണിക്കേഷൻ വിഭാഗത്തി​ൽ അഡീഷണൽ സെക്രട്ടറിയായാണ്​ മാറ്റം.

ആധാറുമായി ബന്ധപ്പെട്ട പ്രശ്​നങ്ങളെ കുറിച്ച്​ ചർച്ച ചെയ്യാൻ കെജ്രിവാളി​​​െൻറ വസതിയിൽ വെച്ച്​ ആം ആദ്​മി മന്ത്രിമാരായ അമാനത്തുള്ള ഖാൻ, പ്രകാശ്​ ജർവാൾ എന്നിവർ തന്നെ കൈയേറ്റം ചെയ്​തതായി കാണിച്ച്​ അൻഷു​ പ്രകാശ്​ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതേ തുടർന്ന്​ തൊട്ടടുത്ത ദിവസം തന്നെ ഇരുവരേയും പൊലീസ്​ അറസ്​റ്റ്​ ചെയ്യുകയും 14 ദിവസത്തെ ജുഡീഷ്യൽ കസ്​റ്റഡിയിൽ വിടുകയും ​െചയ്​തു.

ഇവർക്ക്​ പിന്നീട്​ ഡൽഹി ​ൈഹകോടതി ജാമ്യം അനുവദിച്ചു. അരവിന്ദ്​ കെജ്രിവാൾ, ഉപമുഖ്യമന്ത്രി മനീഷ്​ സിസോദിയ മറ്റ്​ 11 ആം ആദ്​മി പാർട്ടി എം.എൽ.എമാർ എന്നിവർക്കെതിരെ വിവിധ വകുപ്പുകൾ ചേർത്ത്​ ഡൽഹി പൊലീസ് 1300 പേജുള്ള​ കുറ്റപ​ത്രം തയ്യാറാക്കിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aapmalayalam newsDelhi Chief SecretaryAnshu Prakash
News Summary - delhi chief secretary Anshu prakash transfered -india news
Next Story