Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
കർഷക സമരം നാലാം ദിവസത്തിലേക്ക്​; കൂടുതൽ കർഷകർ ഡൽഹിയിലെത്തും
cancel
camera_alt

Photo Credit: PTI

Homechevron_rightNewschevron_rightIndiachevron_rightകർഷക സമരം നാലാം...

കർഷക സമരം നാലാം ദിവസത്തിലേക്ക്​; കൂടുതൽ കർഷകർ ഡൽഹിയിലെത്തും

text_fields
bookmark_border

ന്യൂഡൽഹി: കേന്ദ്രസർക്കാറി​െൻറ കാർഷിക നിയമങ്ങ​ൾക്കെതിരായി വിവിധ സംസ്​ഥാനങ്ങളിലെ കർഷകരുടെ നേതൃത്വത്തിൽ നടത്തുന്ന 'ഡൽഹി ചലോ മാർച്ച്​' പ്രതിഷേധ സമരം നാലാം ദിവസത്തിലേക്ക്​. കേന്ദ്രസർക്കാർ പ്രതിഷേധം അടിച്ചമർത്താൻ ശ്രമിക്കുന്നതിനെ തുടർന്ന്​ കൂടുതൽ കർഷകർ പ്രതിഷേധത്തിൽ പങ്കുചേരുമെന്ന്​ കർഷക സംഘടനകൾ അറിയിച്ചു.

ഉത്തർപ്രദേശ്​, രാജസ്​ഥാൻ, പഞ്ചാബ്​ എന്നിവിടങ്ങളിലെ കർഷകരാണ്​ കൂടുതലായി ഡൽഹിയിലേക്ക്​ എത്തുകയെന്നാണ്​ വിവരം.

അതേസമയം തങ്ങൾ നിർദേശിക്കുന്ന സ്​ഥലത്ത്​ ​കർഷകർ പ്രതിഷേധിക്കണമെന്ന ഉപാധിയാണ്​ കേന്ദ്രസർക്കാർ മുന്നോട്ടുവെക്കുന്നത്​. ഇത്​ അംഗീകരിക്കാൻ കർഷകർ തയാറായില്ല.

നേരത്തേ കർഷകർക്ക്​ സമാധാനപരമായി പ്രതിഷേധം നടത്താൻ ബുരാരിയിൽ അനുമതി നൽകിയിരുന്നു. എന്നാൽ കുറച്ച്​ കർഷകർ മാത്രമാണ്​ ബുരാരിയിലെത്തിയത്​. ജന്തർ മന്തറിലെത്തി പ്രതിഷേധിക്കണമെന്നാണ്​ കർഷകരുടെ ആവശ്യം. അരലക്ഷത്തിലധികം പേരാണ്​ രാജ്യതലസ്​ഥാനത്ത്​ വിവിധ അതിർത്തികളിലായി തമ്പടിച്ചിരിക്കുന്നത്​. വ്യാഴാഴ്​ചയും വെള്ളിയാഴ്​ചയും കർഷകർക്ക്​ നേരെ ഗ്രനേഡും കണ്ണീർ വാതകവും പൊലീസ്​ പ്രയോഗിച്ചിരുന്നു.

കൂടുതൽ കർഷകർ പ്രതിഷേധത്തിൽ പ​ങ്കെടുക്കാൻ എത്തുന്നതോടെ ഡൽഹി ഹരിയാന അതിർത്തിയിൽ സുരക്ഷ ശക്തമാക്കി. കൂടുതൽ സുരക്ഷ സേനയെ അതിർത്തിയിലെ സിൻഖുവിൽ വിന്യസിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Farmers ProtestDelhi borderFarm LawsDelhi Chalo March
News Summary - Delhi Chalo March Farmers refuse to move from Delhi border
Next Story