Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജീവനക്കാർക്ക് മാതാപിതാക്കൾക്കൊപ്പം യാത്ര പോകാൻ 10,000 രൂപയും 3 ദിവസത്തെ അവധിയും നൽകി ഡൽഹി സി.ഇ.ഒ

text_fields
bookmark_border
ജീവനക്കാർക്ക് മാതാപിതാക്കൾക്കൊപ്പം യാത്ര പോകാൻ 10,000 രൂപയും 3 ദിവസത്തെ അവധിയും നൽകി ഡൽഹി സി.ഇ.ഒ
cancel

ന്യൂഡൽഹി: മാതൃദിനത്തിൽ മാതാപിതാക്കളോടൊപ്പം യാത്ര പോകാൻ ജീവനക്കാർക്ക് പണവും അവധിയും അനുവദിച്ച് ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി. 'പേരന്‍റൽ പെർക്ക്' എന്ന പേരിൽ എലൈറ്റ് മാർക്ക് എന്ന പി.ആർ ഏജൻസിയുടെ സ്ഥാപകനും സി.ഇ.ഒ.യുമായ രജത് ഗ്രോവർ അവതരിപ്പിച്ച ആശയം സമൂഹമാധ്യമങ്ങളിൽ ജനശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ്.

ജീവനക്കാർക്ക് അവരുടെ മാതാപിതാക്കളെ മൂന്ന് ദിവസത്തെ വിനോദയാത്രയ്ക്ക് കൊണ്ടുപോകുന്നതിനായി 10,000 രൂപ റീഇംബേഴ്സ്മെന്റും അതോടൊപ്പം മൂന്ന് ദിവസത്തെ പ്രത്യേക ശമ്പളത്തോടു കൂടിയ അവധിയുമാണ് സി.ഇ.ഒ നൽകുന്നത്.

രജത് ഗ്രോവൽ ആശയത്തെക്കുറിച്ച് ഇൻസ്റ്റഗ്രാമിൽ കുറിച്ചതിങ്ങനെ. "നമുക്ക് വേണ്ടി ജീവിതകാലം മുഴുവൻ 'അതെ' എന്ന് മാത്രം പറഞ്ഞവരോട് നമ്മൾ എപ്പോഴും 'ഒരു ദിവസം ചെയ്യാം' എന്ന് പറഞ്ഞ് മാറ്റിവെക്കുകയാണ്. നമ്മുടെ മാതാപിതാക്കൾ അവരുടെ സമയം, സ്വപ്നങ്ങൾ, ഊർജ്ജം, വർഷങ്ങൾ എന്നിവയെല്ലാം നമുക്ക് നൽകി... തിരിച്ച് ഒന്നും ചോദിക്കാതെ തന്നെ. ഒരുപക്ഷേ അവരോട് ഇനി ഒരു ചോദ്യം ചോദിക്കേണ്ട സമയമാണിത്: 'നിങ്ങൾ എപ്പോഴും ചെയ്യാൻ ആഗ്രഹിച്ച കാര്യം എന്താണ്?' എന്നിട്ട് അത് നിശബ്ദമായി നിറവേറ്റിക്കൊടുക്കുക." കമ്പനിയുടെ ആശയത്തെ സ്വാഗതം ചെയ്തു കൊണ്ട് നിരവധി പേരാണ് സമൂഹ മാധ്യമത്തിൽ അഭിപ്രായം പങ്കുവെച്ചത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Delhi CEO gives Rs 10,000 and 3 days leave to employees to travel with their parents
Next Story