Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Delhi Cantt rape case Cremation of remaining Body Parts of victim conducted
cancel
Homechevron_rightNewschevron_rightIndiachevron_right'ബാക്കിയെല്ലാം അവർ...

'ബാക്കിയെല്ലാം അവർ കത്തിക്കരിച്ചിരുന്നു'; ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ ശരീരഭാഗങ്ങൾ സംസ്​കരിച്ചു

text_fields
bookmark_border

ന്യൂഡൽഹി: തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ പഴയ നംഗൽ പ്രദേശത്ത്​ ബലാത്സംഗത്തിന്​ ഇരയായി കൊല്ലപ്പെട്ട ഒമ്പതുവയസുകാരി ദലിത്​ പെൺകുട്ടിയുടെ ശരീര ഭാഗങ്ങൾ മാതാപിതാക്കൾ ബുധനാഴ്ച സംസ്​കരിച്ചതായി ​െപാലീസ്​. കുട്ടിയു​െട ആന്തരാവയവങ്ങളുടെ ചില ഭാഗങ്ങളും കാൽ പാദങ്ങളും മാത്രമാണ്​ ലഭിച്ചിരുന്നത്​. ബാക്കി ശരീരഭാഗങ്ങൾ കത്തി നശിച്ചിരുന്നു.

ആഗസ്റ്റ്​ ഒന്നിനാണ്​ ശ്​മശാനത്തിൽ വെള്ളമെടുക്കാൻ പോയ ഒമ്പതുവയസുകാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്​. പുരോഹിതൻ ഉൾപ്പെടെയുള്ള പ്രതികൾ കുട്ടിയുടെ മൃതദേഹം ബലമായി സംസ്​കരിക്കുകയുമായിരുന്നു. പെൺകുട്ടി വൈദ്യുതാ​ഘാതമേറ്റാണ്​ മരിച്ചതെന്നും അതിനാൽ പൊലീസിൽ വിവരം അറിയിക്കേണ്ടയെന്നും മാതാപിതാക്കളെ തെറ്റിദ്ധരിപ്പിച്ചു. പൊലീസ്​ ഇടപെട്ടാൽ പോസ്റ്റ്​മോർട്ടം നടത്തുമെന്നും പ്രശ്​നം ഗുരുതരമാകുമെന്ന്​ തെറ്റിദ്ധരിപ്പിക്കുകയും ചെയ്​തു.

ദീൻ ദയാൽ ഉപാധ്യായ്​ ആശുപത്രിയിൽനിന്ന്​ പെൺകുട്ടിയുടെ ശരീര ഭാഗങ്ങൾ മാതാപിതാക്കൾ ഏറ്റുവാങ്ങി. അടുത്ത ബന്ധുക്കളായ 15 -20 പേരുടെ സാന്നിധ്യത്തിൽ പഴയ നങ്കൽ ശ്​മശാനത്തിൽ സംസ്​കരിക്കുകയും ചെയ്​തു -പൊലീസ്​ ഡെപ്യൂട്ടി കമീഷണർ ഇങ്കിത്​ സിങ്​ പറഞ്ഞു.

ചടങ്ങുകൾ നടക്കു​േമ്പാൾ ശ്​മാശാനത്തിന്​ പുറത്ത്​ 25ലധികം പേർ പ്രതിഷേധവുമായി ഒത്തുകൂടിയിരുന്നു. ശ്​മശാനത്തിലേക്ക്​ പ്രവേശിക്കാനും ശ്രമിച്ചു. എന്നാ​ൽ മാതാപിതാക്കൾ വിസമ്മതിച്ചതേ​ാടെ പൊലീസ്​ പ്രതി​േഷധക്കാരോട്​ പിരിഞ്ഞുപോകാൻ ആവശ്യപ്പെടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

തുടർന്ന്​ പെൺകുട്ടിയുടെ കുടുംബവും ബന്ധുക്കളും നാട്ടുകാ​രും ചേർന്ന്​ റോഡ്​ ഉപരോധിച്ചു. മുംബൈ പൊലീസ്​ ക്രൈം ബ്രാഞ്ചിനാണ്​ കേസ്​ അന്വേഷണം. പിടിയിലായ നാലു പ്രതികളും ഇപ്പോൾ പൊലീസ്​ കസ്​റ്റഡിയിലാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Delhi RapeJusticeForDelhiCanttGirlDelhi girl Rape Case
News Summary - Delhi Cantt rape case Cremation of remaining Body Parts of victim conducted
Next Story