ഡൽഹി മരുഭൂമിയാവുമെന്ന മുന്നറിയിപ്പുമായി ഹൈക്കോടതിയും
text_fieldsന്യൂഡൽഹി: കാടുകളും പച്ചപ്പും അനധികൃത നിർമാണങ്ങളും കൈയേറ്റങ്ങളും മൂലം ഇല്ലാതായാൽ ഡൽഹി മരുഭൂമിയായി മാറുമെന്ന് ഹൈക്കോടതി. പരിസ്ഥിതിയുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുേമ്പാഴാണ് ഹൈക്കോടതി സുപ്രധാനമായ നിരീക്ഷണം നടത്തിയത്. ആഗോളതാപനം പോലുള്ള പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ പരിസ്ഥിതിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പരിഗണിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.
ആക്ടിങ് ചീഫ് ജസ്റ്റിസ് ഗീത മിത്തൽ, ജസ്റ്റിസ് ഹരി ശങ്കർ എന്നിവരുൾപ്പെട്ട ബെഞ്ചാണ് ഡൽഹിയിലെ ഹരിത പുതപ്പ് മാറിയാൽ രാജ്യതലസ്ഥാനം മരുഭൂമിയാകുമെന്ന നിരീക്ഷണം നടത്തിയിരിക്കുന്നത്. ദക്ഷിണ ഡൽഹിയിലെ നേബ് സാരി ഗ്രാമത്തിൽ വനഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട കേസിലാണ് കോടതിയുടെ നിർണായക നിരീക്ഷണം.ഡൽഹിയിലെ ഇന്ദിര എൻക്ലേവിലേക്ക് വനത്തിലൂടെ റോഡ് നിർമിക്കുന്നതിനെതിരെയായിരുന്നു ഹരജി
