Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഡൽഹിയിൽ തിരക്കേറിയ പാതയിൽ വ്യവസായിയിൽ നിന്ന് 70 ലക്ഷം കൊള്ളയടിച്ചു
text_fieldsbookmark_border
ന്യൂഡൽഹി: ഡൽഹിയിൽ പട്ടാപകൽ തോക്ക് ചൂണ്ടി വ്യവസായിയുടെ പണം കൊള്ളയടിച്ചു. ഡൽഹിയിലെ ഫ്ലൈ ഒാവറിൽ വെച്ചായിരുന്നു സംഭവം. കൊള്ളയുടെ വീഡിയോയും സാമൂഹിക മാധ്യമങ്ങളിലുടെ പ്രചരിക്കുന്നുണ്ട്.
40കാരനായ കാശിഷ് ബൻസാലാണ് കൊള്ളയടിക്കപ്പെട്ടത്. വീട്ടിൽ നിന്ന് ഗുഡ്ഗാവിൽ പോകുന്ന വഴിയിൽ മോേട്ടാർ സൈക്കിളിലെത്തിയ മൂന്ന് പേർ കാശിഷ് സഞ്ചരിച്ച കാർ തടഞ്ഞുനിർത്തി തോക്ക് ചൂണ്ടി കൊള്ളയടിക്കുകയായിരുന്നു. കാറിെൻറ ഡിക്കിയിലുണ്ടായ പണമാണ് ഇവർ കൊള്ളയടിച്ചത്.
വ്യവസായിക്ക് പരിചയമുള്ള ആളാണ് കൊള്ളക്ക് പിന്നിലെന്നാണ് സംശയം. കാറിൽ പണമുണ്ടെന്ന് അറിഞ്ഞ് തന്നെയാണ് ഇവർ എത്തിയത്. കൂടുതൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
