Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സുരക്ഷാ ഭീഷണി; ഡൽഹിയിലേക്കുള്ള ജെറ്റ് എയർവേസ് അഹമ്മദാബാദിൽ ഇറക്കി
text_fieldsbookmark_border
അഹമ്മദാബാദ്: മുംബൈയിൽ നിന്ന് ഡൽഹിയിലേക്കുള്ള ജെറ്റ് എയർവേസ് വിമാനം സുരക്ഷ ഭീഷണിമൂലം അഹമ്മദാബാദിലേക്ക് തിരിച്ചുവിട്ടു. മുംബൈയിൽ നിന്ന് പുലർച്ചെ 2.55 ഒാടെ പുറപ്പെട്ട 9W339 വിമാനം 3.45ഒാടെ അഹമ്മദാബാദിൽ ഇറക്കി.
ഹൈജാക്കർമാരും സ്ഫോടക വസ്തുക്കളും വിമാനത്തിലുണ്ടെന്ന് കാണിക്കുന്ന കത്ത് എയർഹോസ്റ്റസിന് ബാത്റൂമിൽ നിന്ന് ലഭിച്ചതോടെയാണ് വിമാനം വഴി തിരിച്ചു വിട്ടത്. യാത്രക്കാരെയെല്ലാം ഇറക്കി പരിശോധന നടത്തി. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. സംഭവത്തെ കുറിച്ച് ജെറ്റ് എയർവേസ് അധികൃതർ പ്രതികരിക്കാൻ തയാറായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
