ഡൽഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ യുവാവ് മരിച്ച നിലയിൽ
text_fieldsന്യൂഡൽഹി: പഞ്ചനക്ഷത്ര ഹോട്ടലിലെ മുറിയിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. ഡൽഹി മാൽവിയ സ്വദേശി കരൺ ചന്ദ്ര(24)യെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. റൂം ഒഴിയേണ്ട സമയമായിട്ടും തുറക്കാത്ത ഇയാളുടെ മുറിയിൽ നിന്ന് ദുർഗന്ധം പുറത ്തു വന്നതിനെ തുടർന്ന് പൊലീസിെൻറ സഹായത്തോടെ മുറി തുറന്നേപ്പാണ് മൃതദേഹം കണ്ടെത്തിയത്.
ആത്മഹത്യയാ ണെന്നാണ് വിവിരം . മൃതദേഹത്തിനരികിൽ നിന്ന് ആത്മഹത്യ കുറിപ്പ് ലഭിച്ചിട്ടുണ്ട്. വൈകുന്നേരം 4.10ഓടുകൂടിയണ് തങ്ങൾ വിവരമറിഞ്ഞതെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. വാതിൽ തുറന്നപ്പോൾ യുവാവ് കിടക്കയിൽ മരിച്ചു കിടക്കുന്ന നിലയിലായിരുന്നു. സമീപത്തു നിന്ന് ഏതാനും മരുന്നുകളും ലഭിച്ചിട്ടുണ്ട്.
ജനുവരി 20ന് ‘ശല്യംചെയ്യരുത്’ എന്ന ബോർഡ് ഇയാൾ മുറിക്ക് പുറത്ത് തൂക്കിയിരുന്നു. മുറി ഒഴിയേണ്ട ദിവസമെത്തിയപ്പോൾ േഹാട്ടൽ അധികൃതർ കരൺ ചന്ദ്രയുടെ മുറിയിലെ ഫോണിലും സ്വകാര്യ മൊബൈൽ നമ്പറിലും വിളിച്ചെങ്കിലും പ്രതികരണമൊന്നും ഉണ്ടായില്ല. തുടർന്ന് ഹോട്ടൽ ജീവനക്കാരനാണ് മുറിക്കുള്ളിൽ നിന്ന് ദുർഗന്ധം ഉയരുന്നതായി അറിയിച്ചത്.
മൃതദേഹത്തിൽ പരിക്കേറ്റ പാടുകൾ ഒന്നു തന്നെ കിട്ടിയിട്ടില്ല. മൃതദേഹം രാം മനോഹർ ലോഹ്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
