Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right2005ലെ ഡൽഹി സ്​ഫോടനം:...

2005ലെ ഡൽഹി സ്​ഫോടനം: ഒരാൾക്ക്​ പത്ത്​ വർഷം തടവ്​

text_fields
bookmark_border
2005ലെ ഡൽഹി സ്​ഫോടനം: ഒരാൾക്ക്​ പത്ത്​ വർഷം തടവ്​
cancel

ന്യൂഡൽഹി: 2005ലെ ഡൽഹി സ്​ഫോടനത്തി​ൽ താരിഖ്​ അഹമ്മദിന്​ ദറിന്​ പത്തുവർഷം തടവ്​. മറ്റ്​ പ്രതികളായ മുഹമ്മദ്​ ഹുസൈൻ ഫാസിലി, മുഹമ്മദ്​ റഫീഖ്​ ഷാ  എന്നിവരെ കോടതി വെറുതെ വിട്ടു. ഡൽഹി അഡീഷണൽ സെഷൻസ്​ കോടതി ജഡ്​ജി റിതേഷ്​ സിങാണ്​ കേസിൽ ശിക്ഷ വിധിച്ചത്​. നേരത്തെ കേസിൽ വ്യാഴാഴ്​ച വിധി പറയുമെന്ന്​ കോടതി വ്യക്​തമായിരുന്നു.

2008ൽ സ്ഫോടനത്തിലെ മുഖ്യ ആസൂത്രകനെന്ന് ​പൊലീസ് ​ആരോപിക്കുന്ന ദറിനെതിരെയും മറ്റ്​ കൂട്ടാളികൾക്കെതിരെയും കൊലപാതക ശ്രമം, ആയുധ സംഭരണം, ഗൂഢാലോചന, രാജ്യത്തിനെതിരെ യുദ്ധം ചെയ്യൽ തുടങ്ങിയ കുറ്റങ്ങളാണ് ​കോടതി ചുമത്തിയത്​. ഫോൺ വിവരങ്ങൾ പരിശോധിച്ചതിൽ ഭീകര സംഘടനയായ ലഷ്കറെ ത്വയ്യിബയുമായി പ്രതികൾക്ക്​ ബന്ധമുണ്ടെന്ന്​ തെളിഞ്ഞതായി ഡൽഹി പൊലീസി​​െൻറ ചാർജ്​ ഷീറ്റിൽ പ്രസ്​താവിക്കുന്നു.

സരോജിനി നഗർ, കൽകാജി, പഹർഗഞ്ച്​ എന്നീ മൂന്ന്​ സ്ഥലങ്ങളിൽ നടന്ന സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട്​ മൂന്ന്​ എഫ്​.​െഎ.ആറാണ്​ പൊലീസ് ​രജിസ്റ്റർ ചെയ്​തത്​. 2005ൽ നടന്ന സ്​ഫോടനത്തിൽ 60 പേർ കൊല്ലപ്പെടുകയും 100​ലേറെ പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:delhi blast case
News Summary - delhi blast case
Next Story