ന്യൂഡൽഹി: ബി.ജെ.പിയുടെ ഡൽഹി അധ്യക്ഷൻ മനോജ് തിവാരിയുടെ വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ 500 കോടി രൂപ നഷ്ടപരിഹ ാരം നൽകണമെന്ന് ആവശ്യപ്പെട്ട് എ.എ.പി പാർട്ടി വക്കീൽ നേട്ടീസയച്ചു. എ.എ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വീഡിയോ പ്രചരിപ്പിച്ചുവെന്നാണ് റിപ്പോർട്ട്.
തിവാരിയുടെ ഭോജ്പൂരി ആൽബത്തിനൊപ്പം ലഗോ രഹോ കെജ്രിവാൾ എന്ന സൗണ്ട് ട്രാക്ക് കൂട്ടിച്ചേർത്തായിരുന്നു പ്രചാരണം. തെൻറ വീഡിയോ കെജ്രിവാളിെൻറ സൗണ്ട് ട്രാക്കിനൊപ്പം ചേർത്ത് പ്രചരിപ്പിക്കാൻ എ.എ.പിക്ക് ആരാണ് അധികാരം നൽകിയതെന്ന് തിവാരി ചോദിച്ചു.
തെരഞ്ഞെടുപ്പ് കമീഷനും ബി.ജെ.പി പരാതി നൽകിയിട്ടുണ്ട്. അതേസമയം, വിവാദത്തിൽ പ്രതികരിക്കാൻ എ.എ.പി ഇതുവരെ തയാറായിട്ടില്ല.