ഡൽഹി ബി.ജെ.പി അധ്യക്ഷന് കോവിഡ്
text_fieldsന്യൂഡൽഹി: ഡൽഹി ബി.ജെ.പി അധ്യക്ഷൻ ആദേഷ് ഗുപ്തക്ക് കോവിഡ്. ബുധനാഴ്ചയാണ് അദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. ''കഴിഞ്ഞ ആഴ്ച ചെറിയ പനി അനുഭവപ്പെട്ടതിനെ തുടർന്ന് കോവിഡ് പരിശോധന നടത്തിയിരുന്നു. നെഗറ്റിവ് റിപ്പോർട്ട് ആയിരുന്നു. സുഖമില്ലാതായപ്പോൾ വീണ്ടും പരിശോധിച്ചു. ഇപ്പോൾ റിേപ്പാർട്ട് പോസിറ്റിവ് ആയിരിക്കുന്നു.'' -അദ്ദേഹം ഹിന്ദിയിൽ ട്വീറ്റ് ചെയ്തു.
താൻ ഒരാഴ്ചയായി ക്വാറൻറീനിലാണെന്നും താനുമായി സമ്പർക്കത്തിലേർപ്പെട്ടവർ സ്വയം പരിേശാധനക്ക് വിധേയമാവണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
ഡൽഹി ബി.ജെ.പി ഓഫീസിലെ ഗാർഡ്, ഡ്രൈവർ, രണ്ട് പ്യൂണുമാർ അവരുടെ കുടുംബാംഗങ്ങൾ എന്നിവരുൾപ്പെടെ 17 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ആൻറിജൻ പരിശോധനയിലായിരുന്നു ഇവർക്ക് രോഗബാധ സ്ഥിരീകരിച്ചത്.
ഡൽഹി ബി.ജെ.പി സെക്രട്ടറി സിദ്ധാർഥെൻറ ഡ്രൈവർക്കും നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. എന്നാൽ, സിദ്ധാർഥയുടെ ഫലം നെഗറ്റീവായിരുന്നു.

