തെരഞ്ഞെടുപ്പിന് മുമ്പ് ഡൽഹി ബി.ജെ.പിക്ക് തിരിച്ചടി; പാർട്ടിയുടെ ജാതവമുഖം പ്രവേശ് രത്തൻ എ.എ.പിയിൽ
text_fieldsന്യൂഡൽഹി: ബി.ജെ.പി നേതാവും പാർട്ടിയുടെ ജാതവമുഖവുമായ പ്രവേശ് രത്തൻ പാർട്ടി വിട്ട് ആം ആദ്മി പാർട്ടിയിൽ ചേർന്നു. ബി.ജെ.പിയുമായുള്ള 20 വർഷത്തെ ബന്ധം ഉപേക്ഷിച്ചാണ് പ്രവേശ് രത്തൻ ആപ്പിൽ അംഗത്വമെടുത്തത്. ഡൽഹി നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയായി പ്രവേശ് രത്തന്‍റെ രാജി.
2020ൽ പട്ടേൽ നഗറിൽ ആം ആദ്മി മന്ത്രി രാജ്കുമാർ ആനന്ദിനെതിരെ മത്സരിച്ചയാളാണ് പ്രവേശ് രത്തൻ. അന്ന് 35 ശതമാനം വോട്ട് ഇദ്ദേഹം നേടിയിരുന്നു. അരവിന്ദ് കെജ്‌രിവാളിന്‍റെ നേതൃത്വവും നയങ്ങളുമാണ് ബി.ജെ.പി വിടാനുള്ള തന്റെ തീരുമാനത്തിന് പിന്നിലെന്ന് പ്രവേശ് പറഞ്ഞു.
'കെജ്രിവാൾ ഡൽഹിക്ക് മുമ്പൊരിക്കലുമില്ലാത്ത വിധം എല്ലാം തന്നു. എന്‍റെ സമുദായം (ജാതവ) അദ്ദേഹത്തെ സ്നേഹിക്കുന്നു. അദ്ദേഹം ഏർപ്പെടുത്തിയ സൗജന്യങ്ങൾ കുറഞ്ഞ വരുമാനമുള്ളവർക്ക് ഏറെ പ്രയോജനമായി' -പ്രവേശ് രത്തൻ പറഞ്ഞു. ജാതവ സമുദായത്തിന്‍റെ ഉന്നമനത്തിനായി പ്രവർത്തിക്കുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

