ഛാത് പൂജ നിരോധനം: കെജ്‌രിവാളിന്‍റെ വസതിയിലേക്ക് ബി.ജെ.പി പ്രതിഷേധ മാർച്ച് നടത്തി
text_fieldsന്യൂഡൽഹി: ഛാത് പൂജ നിരോധിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ ബി.ജെ.പി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ വസതിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. കെജ്‌രിവാൾ സർക്കാരിനെതിരെ മുദ്രാവാക്യം വിളിച്ച പ്രതിഷേധക്കാർ അദ്ദേഹത്തിന്‍റെ വസതിയിലേക്ക് കയറാൻ ശ്രമിച്ചു.
'മുഖ്യമന്ത്രി ഛാത് പൂജ നിരോധനം പിൻവലിക്കണം, അല്ലെങ്കിൽ രാജിവെച്ച് പുറത്തുപോവണം. ആര് എതിർത്താലും തങ്ങൾ പൂജ നടത്തുമെന്നും അവർ പറഞ്ഞു.
'ഡൽഹിയിൽ സർക്കാർ എല്ലാ വിപണികളും തുറന്നു, സാമൂഹ്യ അകലം പാലിക്കാതെ ബസുകൾ ഓടുന്നു. അതേ സർക്കാർ കോവിഡിന്‍റെ പേരിൽ പൂജ നിരോധിക്കുന്നു. ഇത് സർക്കാരിന്‍റെ പരാജയമാണ്. ആഘോഷങ്ങൾ നിരോധിക്കുന്നതിനുപകരം, ക്രമീകരണങ്ങൾ ഉണ്ടാക്കുകയാണ് വേണ്ടത്' -ബി.ജെ.പി യൂണിറ്റ് പ്രസിഡന്‍റ് ആദേഷ് ഗുപ്ത പറഞ്ഞു.
'പകർച്ചവ്യാധികൾക്കിടയിൽ ജനക്കൂട്ടം കൂടുന്നത് ഒഴിവാക്കാൻ, ഈ വർഷം കമ്മ്യൂണിറ്റി ഛാത് പൂജ ആഘോഷങ്ങൾ നിരോധിക്കാൻ ഞങ്ങൾ തീരുമാനിച്ചു. കോവിഡ് -19 പ്രോട്ടോക്കോളുകൾ പാലിക്കാത്ത ആളുകൾക്കെതിരെ കർശന നടപടിയെടുക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്' -ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

