പ്രശാന്ത് ഭൂഷനെ ആക്രമിച്ച തജീന്ദർ പാൽ ബി.ജെ.പി വക്താവ്
text_fieldsന്യൂഡൽഹി: സാമൂഹികപ്രവർത്തകനും മുതിർന്ന അഭിഭാഷകനുമായ പ്രശാന്ത് ഭൂഷനെ ആക്രമിച്ച തജീന്ദർ പാൽ സിങ്ങിനെ ഡൽഹിയിലെ പാർട്ടി വക്താവായി നിയമിച്ച് ബി.ജെ.പി. 2011 ൽ കശ്മീരിന് അനുകൂലമായ പ്രസ്താവന നടത്തിയ പ്രശാന്ത് ഭൂഷനെ ആക്രമിച്ച കേസിൽ മുഖ്യപ്രതിയാണ് തജീന്ദർ. എഴുത്തുകാരി അരുന്ധതി റോയിയുടെ പുസ്തക പ്രകാശനം തടസപ്പെടുത്തിയ കേസിലും ഇയാൾ അറസ്റ്റിലായിരുന്നു.
തെൻറ രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുന്നയാളാണ് പ്രശാന്ത് ഭൂഷനെന്നും അതുകൊണ്ടാണ് അയാളുടെ തലെതറിപ്പിക്കാൻ നോക്കിയതെന്നുമായിരുന്നു ആക്രമണത്തിനു ശേഷം തജീന്ദറിെൻറ പ്രതികരണം.
ഭഗത് സിങ് ക്രാന്തി സേന അംഗം കൂടിയായ തജീന്ദറിനെ വെള്ളിയാഴ്ചയാണ് പാർട്ടി വക്താവായി നിയമിച്ചത്.
ഡൽഹിയിലെ പാർട്ടി വക്താവായി തന്നെ തെരെഞ്ഞടുത്ത മോദി, അമിത്ഷാ,മനോജ് തിവാരി എന്നിവർക്ക് നന്ദിയറിക്കുന്നതായി തജീന്ദർ ട്വിറ്ററിൽ കുറിച്ചു.
ഡൽഹിയിൽ മൂന്നു മുനിസിപ്പൽ കോർപറേഷനുകളിലേക്ക് ഏപ്രിൽ 22 ന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കയാണ് പാർട്ടി പുതിയ വക്താവിനെ നിയമിച്ചിരിക്കുന്നത്.
