Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Delhi auto
cancel
Homechevron_rightNewschevron_rightIndiachevron_rightവാക്​സിനെടുക്കാൻ പോയ...

വാക്​സിനെടുക്കാൻ പോയ സമയത്ത്​ വീട്ടിൽ കവർച്ച; ഒ​ാ​ട്ടോ ഡ്രൈവറുടെ 25ലക്ഷവും സ്വർണവും കവർന്നു

text_fields
bookmark_border

ന്യൂഡൽഹി: ഡൽഹിയിൽ ഓ​ട്ടോ ഡ്രൈവറുടെ വീട്ടിൽനിന്ന്​ അജ്ഞാതസംഘം 25 ലക്ഷവും സ്വർണവും കവർന്നു. വടക്കുകിഴക്കൻ ഡൽഹിയിലെ ശിവവിഹാർ പ്രദേശത്ത്​ ബുധനാഴ്ച വൈകി​ട്ടോടെയാണ്​ സംഭവം.

40കാരനായ അരവിന്ദ്​ കുമാർ പട്​വയും ഭാര്യയും വാക്​സിൻ സ്വീകരിക്കാൻ പോയ സമയത്തായിരുന്നു കവർച്ച. അരവിന്ദിന്‍റെ മൂന്നുമക്കളെയും ലക്ഷ്​മി വിഹാറിലെ ഭാര്യയുടെ വീട്ടിൽ ഏൽപ്പിച്ചശേഷമായിരുന്നു വാക്​സിനെടുക്കാൻ പോയത്​.

വാക്​സിൻ സ്വീകരിച്ച്​ ഉച്ചകഴിഞ്ഞ്​ മൂന്നു​മണിയോടെ വീട്ടിലെത്തിയപ്പോൾ വീടിന്‍റെ വാതിലുകൾ കുത്തിത്തുറന്ന നിലയിലായിരുന്നു. കൂടാതെ​ വീട്ടിലെ ലൈറ്റുകളും ഫാനുമെല്ലാം ഓണാക്കിയിട്ടിരിക്കുകയായിരുന്നുവെന്നും അരവിന്ദ്​ പറഞ്ഞു.

അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളും പണവും കവർന്നതായി അരവിന്ദ്​ പൊലീസിനോട്​ പറഞ്ഞു. സംഭവത്തിൽ പൊലീസ്​ കേസെടുത്ത്​ അന്വേഷണം ആരംഭിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TheftCrime NewsNew Delhivaccination
News Summary - Delhi auto driver out for vaccination, Rs 25 lakh, jewellery stolen from house
Next Story