Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അഞ്ച് രൂപക്ക് ഭക്ഷണം, രണ്ട് നേരം; 45 അടൽ കാന്‍റീനുകൾ ഉദ്ഘാടനം ചെയ്ത് ഡൽഹി മുഖ്യമന്ത്രി
text_fieldsbookmark_border
Listen to this Article
ന്യൂഡൽഹി:മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ 101ാമത് ജന്മദിനത്തിന്‍റെ ഭാഗമായി ഡൽഹിയിൽ അഞ്ച് രൂപക്ക് ഭക്ഷണം നൽകുന്ന ഭക്ഷണശാലകൾ തുറന്നു.
തൊഴിലാളികൾക്കും സാധാരണക്കാർക്കും കുറഞ്ഞ ചെലവിൽ പോഷക സമൃദ്ധമായ ഭക്ഷണം ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.104.24 കോടിയാണ് സർക്കാർ പദ്ധതിക്കായി മാറ്റി വെച്ചിരിക്കുന്നത്. ഓരോ അടൽ കാന്‍റീനും പ്രതിദിനം 1,000 ഊണ് വിതരണം ചെയ്യും.
കേന്ദ്രമന്ത്രി മനോഹർലാൽ ഘട്ടറും മുഖ്യമന്ത്രി രേഖാഗുപ്തയും ചേർന്നാണ് കാന്‍റീൻ ഉദ്ഘാടനം ചെയ്തത്. പദ്ധതി പ്രകാരം ഡൽഹിയിലുടനീളം 100 അടൽ കാന്‍റീനുകൾ ആരംഭിക്കുമെന്നും ദിവസവും രണ്ട് നേരം ഭക്ഷണം നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

