Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘രാജ്യത്ത്​...

‘രാജ്യത്ത്​ പ്രക്ഷുബ്​ദമായ രാഷ്​ട്രീയ അന്തരീക്ഷം; പ്രാർഥിക്കൂ’ - ആർച്ച്​ ബിഷപ്പി​െൻറ കത്ത്​ വിവാദത്തിൽ

text_fields
bookmark_border
‘രാജ്യത്ത്​ പ്രക്ഷുബ്​ദമായ രാഷ്​ട്രീയ അന്തരീക്ഷം; പ്രാർഥിക്കൂ’ - ആർച്ച്​ ബിഷപ്പി​െൻറ കത്ത്​ വിവാദത്തിൽ
cancel

ന്യൂഡൽഹി: ജനാധിപത്യവും മതേതരത്വവും ഭീഷണി നേരിടുന്ന പ്രക്ഷുബ്​ദമായ രാഷ്​ട്രീയ അന്തരീക്ഷമാണ്​ രാജ്യത്തുള്ള​െതന്നും 2019ലെ ലോക്​സഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി രാജ്യത്തിനായി പ്രാർഥനാ യോഗങ്ങൾ സംഘടിപ്പിക്കണമെന്നും ഡൽഹി ആർച്ച്​ ബിഷപ്പ്​ അനിൽ കൗ​േട്ടാ. ഇക്കാര്യം ചൂണ്ടിക്കാട്ടി ഡൽഹിയിലെ ചർച്ചുകൾക്ക്​ ബിഷപ്പ്​ അനിൽ കൗ​േട്ടാ കത്തയച്ചു. 

2019ൽ നമുക്ക്​ പുതിയ സർക്കാറുണ്ടാകും. നമ്മുടെ രാജ്യത്തിനായി മെയ്​13 മുതൽ പ്രാർഥനാ യോഗങ്ങൾ ​സംഘടിപ്പിക്കണം. എല്ലാ വെള്ളിയഴ്​ചയും ഉപവാസം നടത്തണമെന്നും കത്തിൽ പറയുന്നു. ഞായറാഴ്​ചയിലെ കുർബാനക്കിടെ വിശ്വാസികൾക്ക്​ വായിച്ചു കേൾപ്പിക്കാനുള്ള പ്രാർഥനയും കത്തിനൊപ്പം നൽകിയിട്ടുണ്ട്​. എന്നാൽ, ഒരു രാഷ്​ട്രീയ പാർട്ടിയെ കുറിച്ചും കത്തിൽ പരാമർശമില്ല. ശരിയായ ജനാധിപത്യത്ത​ി​​​​െൻറ ആവരണവും അന്തസും തെരഞ്ഞെടുപ്പിനുണ്ടാവ​െട്ടയെന്നും നമ്മുടെ രാഷ്​ട്രീയ നേതാക്കളിൽ സത്യസന്ധമായ ദേശസ്​നേഹം ജ്വലിക്ക​േട്ടയെന്നും പ്രാർഥനയിൽ പറയുന്നു.​ 

രാജ്യത്തി​​​​െൻറ ദാരിദ്ര്യത്തിൽ ജീവിക്കാനാവശ്യമായത്​ നൽകേണമേ, ആദിവാസികളേയും ദലിതരേയും പാർശ്വവത്​ക്കരിക്കപ്പെട്ടവരേയും രാഷ്​ട്ര നിർമാണത്തി​​​​െൻറ മുഖ്യധാരയിലേക്കുയർത്തേണമേ, ദീർഘദൃഷ്​ടിയുള്ളവരുടെ ഇടമെന്ന നിലയിൽ നിയമനിർമാണ സഭകളെ സംരക്ഷിക്കേണമേ, സമഗ്രത, കാര്യപ്രാപ്​തി, നീതി എന്നിവയു​ടെ മുഖമുദ്രയെന്ന നിലയിൽ നിതിപീഠത്തെ ഉയർത്തേണമേ, സത്യത്തി​ന്‍റെയും ആത്മീയോന്നതിയുടേയും മാർഗമെന്ന നിലയിൽ  പ്രിൻറ്​, ദൃശ്യ, സാമൂഹ്യ മാധ്യമങ്ങളെ നിലനിർത്തേണമേ, ദുഷ്​ട ശക്തികളുടെ നുഴഞ്ഞു കയറ്റത്തിൽ നിന്ന്​ ഞങ്ങളു​െട സ്​ഥാപനങ്ങളെ രക്ഷിക്കേണമേ എന്നിങ്ങനെയാണ്​ പ്രാർഥന.

ഡൽഹി ആർച്ച്​ ബിഷപ്പി​െൻ കത്ത്​​ വിവാദമായിരിക്കുകയാണ്​. ഇതിനെതിരെ ബി.ജെ.പി നേതൃത്വം രംഗത്തു വന്നു. ജാതികളെയും സമുദായങ്ങളേയും പ്രകോപിപ്പിക്കുന്നത്​ ശരിയല്ലെന്ന്​ ബി.ജെ.പി വക്താവ്​ എൻ.സി ഷൈന അഭിപ്രായപ്പെട്ടു. ഏതെങ്കിലും പാർട്ടിക്കു വോട്ട്​ ചെയ്യണമെന്നോ ചെയ്യേണ്ടെന്നോ നിങ്ങൾക്കു പറയാം. എന്നാൽ, മതേതരവും കപട മതേതരവും എന്ന നിലയിൽ പ്രയോഗിച്ചത്​ ദൗർഭാഗ്യകരമാണെന്ന്​ അവർ പറഞ്ഞു. 

ന്യൂനപക്ഷ വിഭാഗങ്ങൾ വളരെ സുരക്ഷിതത്വത്തോടെ കഴിയുന്ന രാജ്യമാണ്​ ഇന്ത്യയെന്ന്​  കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്​നാഥ്​സിങ്​ അഭിപ്രായ​പ്പെട്ടു. പ്രാർഥനക്കു പിന്നിൽ യാതൊരുവിധ രാഷ്​ട്രീയ ലക്ഷ്യങ്ങളുമില്ലെന്ന്​ ആർച്ച്​ ബിഷപി​​​​െൻറ ഒാഫീസ്​ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malayalan newsAnil CoutoDelhi archbishopprayer campaign2019 general
News Summary - Delhi archbishop Anil Couto calls for ‘prayer campaign’ before 2019 Election -India News
Next Story