Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹിയിൽ ശക്​തമായ...

ഡൽഹിയിൽ ശക്​തമായ പൊടിക്കാറ്റ്​: 20 സംസ്ഥാനങ്ങൾക്ക്​ ജാഗ്രതാ നിർദേശം

text_fields
bookmark_border
ഡൽഹിയിൽ ശക്​തമായ പൊടിക്കാറ്റ്​: 20 സംസ്ഥാനങ്ങൾക്ക്​ ജാഗ്രതാ നിർദേശം
cancel

ന്യൂഡൽഹി: ​ജനജീവിതം ദുഃസ്സഹമാക്കി ഡൽഹിയിൽ ശക്​തമായ കാറ്റും മഴയും. തിങ്കളാഴ്ച അര്‍ധരാത്രിയോടെ കേന്ദ്ര തലസ്ഥാനത്തി​​​​​​​െൻറ വിവിധ ഭാഗങ്ങളിലും ഗുർഗാവിലുമാണ് മണിക്കൂറില്‍ 70 കിലോമീറ്റര്‍ വേഗത്തിൽ​​ പൊടിക്കാറ്റ്​ വീശിയത്​. ഇതിൽ വൻ​ നാശനഷ്​ടങ്ങളുണ്ടായി. ഇതി​​​​​​​െൻറ തുടർച്ചയായി ഇന്ന്​ ശക്​തമായ കാറ്റിനും മഴക്കും സാധ്യതയുണ്ടെന്ന്​ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരളവും തമിഴ്​നാടുമടക്കമുള്ള 20ഒാളം സംസ്ഥാനങ്ങൾക്ക്​ ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്​. ​കാറ്റി​​​​​​​െൻറ ആഘാതത്തിൽ നഗരത്തിൽ ചിലയിടങ്ങളിലെ മരങ്ങൾ കടപുഴകുകയും വൈദ്യുത ബന്ധം തകരാറിലാവുകയും ചെയ്​തു​.

കഴിഞ്ഞയാഴ്ചയുണ്ടായ പൊടിക്കാറ്റിൽ അഞ്ചു സംസ്ഥാനങ്ങളിലായി 120ഒാളം പേർ മരിക്കുകയും മുന്നൂറോളം പേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇന്നലെ അർധരാത്രി പി.എസ്​.ആർ.​െഎ ആശുപത്രിക്ക്​ സമീപം നിർത്തിയിട്ട ആംബുലൻസിന്​ തീപിടിച്ച്​ രണ്ടുപേർ മരിച്ചു. ശക്​തമായ പൊടിക്കാറ്റി​​​​​​​െൻറ ആഘാതത്തിൽ ആംബുലൻസിനകത്ത്​ കത്തിച്ചുവെച്ച മെഴുകുതിരിയിൽ നിന്നും​ തീപടർന്നാണ്​ രാഹുൽ, ഗുഡ്​ഗു എന്നിവർ മരിച്ച​തെന്ന്​​ ദൃക്​സാക്ഷികളിലൊരാൾ പറഞ്ഞിരുന്നു.

ഉത്തരേന്ത്യയിലെ എ​േട്ടാളം സംസ്ഥാനങ്ങളിൽ ഇടിമിന്നലും 50 മുതൽ 70 കിലോമീറ്റർ വേഗതയിൽ കാറ്റും ഉണ്ടാകാനിടയുണ്ടെന്നും​ കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്​. യാത്രക്കാരോട്​ മുൻകരുതലെടുക്കാൻ ഡൽഹി ട്രാഫിക്​ ​പൊലീസ്​ നിർദേശിച്ചു​. ജാഗ്രതാ നിർദേശം ലഭിച്ചിരുന്നുവെന്ന്​ ഡൽഹി മെട്രോ അധികൃതരും അറിയിച്ചു.

തലസ്ഥാന നഗരിയിൽ ​പ്രവർത്തിക്കുന്ന സ്​കൂളുകൾക്കെല്ലാം അവധി പ്രഖ്യാപിച്ചിട്ടുണ്ട്​. ഗാസിയാബാദിലും നോയ്​ഡയിലുമുള്ള സ്​കൂളുകളെല്ലാം അടച്ചുകിടക്കുകയാണ്​. ഹരിയാനയിലെയും സ്​കൂളുകൾക്ക്​ ഇന്ന്​ അവധി നൽകി​. 

ഉത്തരാഖണ്ഡിൽ കനത്തമഴയിലും കാറ്റിലും നിരവധി കെട്ടിടങ്ങളുടെ മേൽകൂര തകരുകയും ചിലർക്ക്​ പരിക്കേൽക്കുകയും ചെയ്​തിരുന്നു. ചണ്ഡിഗഡിലും കനത്ത മഴ ​റിപ്പോർട്ട്​ ചെയ്യപ്പെട്ടിട്ടുണ്ട്​.

കാലാവസ്ഥ കേന്ദ്രത്തി​​​​​​​െൻറ പ്രവചനം മുൻനിർത്തി ഹരിയാന സർക്കാർ, മുൻസിപ്പൽ ഉദ്യോഗസ്ഥരുടെ ലീവുകളെല്ലാം റദ്ദാക്കി​. ഫയർ ഡിപ്പാർട്ട്​മ​​​​​​െൻറടക്കമുള്ള അടിയന്തിര സേവനങ്ങളോട്​ ജാഗ്രത പാലിക്കാനും സർക്കാർ ഉത്തരവിട്ടു​. ഡൽഹിയിലെ എല്ലാ ജില്ലകളിലും സേർച്ച്​ ആൻഡ്​ റെസ്​ക്യൂ ടീമിനെ വിന്യസിച്ചിട്ടുണ്ട്​. കൊടുങ്കാറ്റിനെ കുറിച്ചുള്ള മുന്നറിയിപ്പ്​ അവഗണിച്ച്​ പുറത്തുപോകരുതെന്ന്​ ജനങ്ങൾക്കും മുന്നറിയിപ്പും​ നൽകി.

ഉത്തർപ്രദേശിലും രാജസ്ഥാനിലും ശക്​തമായ പൊടിക്കാറ്റുണ്ടായി. ഇരു സംസ്ഥാനങ്ങളിലും സ്​കൂളുകൾക്ക്​ അവധി നൽകിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsmeteorological departmentDust StormThunderstorm
News Summary - Delhi And Suburbs On Storm Alert-india news
Next Story