Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമൂ​ട​ൽ​മ​ഞ്ഞ്: 10...

മൂ​ട​ൽ​മ​ഞ്ഞ്: 10 വി​മാ​ന​ങ്ങ​ൾ വ​ഴി​തി​രി​ച്ചു​വി​ട്ടു; നൂ​റോ​ളം വി​മാ​ന​ങ്ങ​ൾ വൈ​കി

text_fields
bookmark_border
flight
cancel

ന്യൂ​ഡ​ൽ​ഹി: ക​ന​ത്ത മൂ​ട​ൽ​മ​ഞ്ഞി​നെ​ത്തു​ട​ർ​ന്ന്, ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ​ങ്ങേ​ണ്ട നി​ര​വ​ധി വി​മാ​ന​ങ്ങ​ൾ വ​ഴി​തി​രി​ച്ചു​വി​ട്ടു. ര​ണ്ട് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ പ​ത്തെ​ണ്ണ​മാ​ണ് ജ​യ്പു​രി​ൽ ഇ​റ​ക്കി​യ​ത്.

നൂ​റോ​ളം വി​മാ​ന​ങ്ങ​ൾ വൈ​കി. ചി​ല സ​ർ​വി​സു​ക​ൾ റ​ദ്ദാ​ക്കു​ക​യും ചെ​യ്തു. പ​ല വി​മാ​ന​ങ്ങ​ളു​ടെ​യും സ​മ​യം പു​നഃ​ക്ര​മീ​ക​രി​ച്ചു.

ഡ​ൽ​ഹി​യി​ലും ഉ​ത്ത​രേ​ന്ത്യ​യു​ടെ മ​റ്റ് ഭാ​ഗ​ങ്ങ​ളി​ലും മൂ​ട​ൽ​മ​ഞ്ഞു​മൂ​ലം കാ​ഴ്ച​പ​രി​ധി പൂ​ജ്യം മീ​റ്റ​റി​ലേ​ക്ക് താ​ഴ്ന്നി​രി​ക്കു​ക​യാ​ണ്. വി​മാ​ന​യാ​ത്ര​ക്കാ​ർ എ​യ​ർ​ലൈ​ൻ ക​മ്പ​നി​ക​ളെ ബ​ന്ധ​പ്പെ​ട്ട് പു​തു​ക്കി​യ സ​മ​യ​ക്ര​മം ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​ട്ടു​ണ്ട്. ഇ​ൻ​ഡി​ഗോ, വി​സ്താ​ര, ആ​കാ​ശ എ​യ​ർ എ​ന്നി​വ സ​മ​യം പു​ന​:​ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

അ​ടു​ത്തി​ടെ കു​റ​ഞ്ഞ കാ​ഴ്ച പ​രി​ധി​യി​ൽ പ്ര​വ​ർ​ത്തി​ക്കാ​ൻ പ​രി​ശീ​ല​നം ല​ഭി​ച്ച പൈ​ല​റ്റു​മാ​രെ വി​ന്യ​സി​ക്കാ​ത്ത​തി​ന് എ​യ​ർ ഇ​ന്ത്യ​ക്കും സ്‌​പൈ​സ് ജെ​റ്റി​നും ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ൻ കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fogflights diverted
News Summary - Delhi airport: 10 flights diverted, nearly 100 delayed amid dense fog
Next Story