ദീപാവലിക്ക് പിന്നാലെ ഡൽഹിയിൽ വായുമലിനീകരണം വർധിക്കുന്നു
text_fieldsന്യൂഡൽഹി: ഡൽഹി നഗരത്തിലെ വായു മലിനീകരണ തോത് ഉയരുന്നു. തിങ്കളാഴ്ച രാവിലെയുള്ള എയർ ക്വാളിറ്റി ഇൻഡക്സ് പ്ര കാരം 340 ആണ് ഡൽഹിയിലെ മലിനീകരത്തിെൻറ തോത്. വളരെ മോശം അവസ്ഥയിലാണ് ഡൽഹിയിലും സമീപ നഗരങ്ങളിലും വായു മലിനീകരണം.
മലിനീകരണ നിയന്ത്രണ ബോർഡിെൻറ കണക്ക് പ്രകാരം 389 ആണ് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ വായുമലനീകരണത്തിെൻറ തോത്. രൂക്ഷമായ അവസ്ഥയിലേക്ക് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വായു മലിനീകരണം എത്തുന്നുവെന്ന കണക്കുകളാണ് പുറത്ത് വരുന്നത്.
37 സ്റ്റേഷനുകളുടെ സഹായത്തോടെയാണ് ഡൽഹിയിൽ വായു മലിനീകരണത്തിെൻറ തോത് നിയന്ത്രണബോർഡ് അളക്കുന്നത്. എയർ ക്വാളിറ്റി ഇൻഡക്സ് പ്രകാരം 301 മുതൽ 400 വരെ പോയിൻറിലുള്ള നഗരങ്ങൾ വളരെ മോശം അവസ്ഥയിലാണ്. ഇൻഡക്സിൽ 400 പോയിൻറ് കഴിഞ്ഞാൽ അത്തരം നഗരങ്ങളിൽ മലിനീകരണത്തിെൻറ തോത് അതിരൂക്ഷമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.