Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപുകമഞ്ഞ്​ മാറുന്നില്ല;...

പുകമഞ്ഞ്​ മാറുന്നില്ല; ഡൽഹിയിലെ വായു നിലവാരം ആപത്​കരമായ നിലയിൽ

text_fields
bookmark_border
പുകമഞ്ഞ്​ മാറുന്നില്ല; ഡൽഹിയിലെ വായു നിലവാരം ആപത്​കരമായ നിലയിൽ
cancel

ന്യൂഡൽഹി: വാഹനങ്ങളും ഫാക്​ടറികളും പുറന്തള്ളുന്ന പുകയും കാർഷിക വിള അവശിഷ്ടങ്ങൾ കത്തിക്കുന്നതും നിർമാണ പ്രവർത്തനങ്ങളും കാരണം ഡൽഹിയിൽ പുകമഞ്ഞ്​ രൂക്ഷമായി തുടരുന്നു. സമുദ്ര സാമീപ്യമില്ലാത്ത ഡൽഹിയിൽ അന്തരീക്ഷത്തി​ലേക്ക്​ പ്രവഹിക്കുന്ന വിഷലിപ്​തമായ പുകയെ മഞ്ഞ്​ ആഗിരണം ചെയ്​താണ്​ അപകടകാരിയായ പുകമഞ്ഞ്​ രൂപപ്പെടുന്നത്​.

നഗരത്തിലെ അന്തരീക്ഷ വായു നിലവാര സൂചികയിൽ ആപത്​കരമായ 440 എന്ന നിലയിലാണ്​ രാജ്യ തലസ്ഥാനമിപ്പോൾ. പൂജ്യം മുതൽ 50 വരെയുള്ള സൂചിക നല്ല വായു നിലവാരം സൂചിപ്പിക്കു​േമ്പാൾ 400 മുകളിലുള്ളത്​ അങ്ങേയറ്റം ആപത്​കരമായ അവസ്ഥയെ ആണ്​ കാണിക്കുന്നത്​.

DELHI-AIR.jpg

അതേസമയം ലോകത്തിലെ തന്നെ അന്തരീക്ഷ വായു ഏറ്റവും മോശമായ നഗരമെന്ന കുപ്രസിദ്ധിയും ഇന്ത്യാ രാജ്യ തലസ്ഥാനത്തിന്​ കൈവന്നിരുന്നു. നിയന്ത്രണങ്ങളെ കാറ്റിൽ പറത്തി ദീപാവലിക്ക്​ പടക്കം യഥേഷ്​ടം പൊട്ടിച്ചതോടെയാണ്​ ധാക്കയെയും ലാഹോറിനെയും പിന്തള്ളി ഡൽഹി ഒന്നാമ​െതത്തിയത്​.

ഡൽഹിക്കാർ പൊട്ടിച്ചത് 50 ലക്ഷം കിലോ പടക്കമായിരുന്നു. പടക്കം പൊട്ടിക്കാൻ സുപ്രീം കോടതി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പാലിക്കാതെയാണ്​ ഇതെന്നത്​ വലിയ പരിഭ്രാന്തിയുണ്ടാക്കുന്നതാണ്​. എന്നാൽ ഇന്നലെ സ്ഥിതിക്ക്​ അൽപം ശമനം വരികയും വീണ്ടും സ്ഥാനങ്ങൾ മെച്ചപ്പെടുത്തി മൂന്നാമതാവുകയും ചെയ്​തിരുന്നു.

നഗരത്തിൽ വസിക്കുന്ന ജനങ്ങളിൽ ശ്വസിക്കാൻ ബുദ്ധിമുട്ട്​ നേരിടുന്നവർ പുറത്ത്​ പോയി ചെയ്യുന്ന കാര്യങ്ങൾ ഉ​േപക്ഷിക്കാൻ മെഡിക്കൽ ടീം നിർദേശിച്ചിട്ടുണ്ട്​. എപ്പോൾ പുറത്തിറങ്ങു​േമ്പാഴും മാസ്​ക്​ ധരിക്കണമെന്നും അവർ ഉപദേശിച്ചു.

DELHI-AIR-QUALITY-2

ഡൽഹിയിലെ വായു നിലവാരം നശിപ്പിക്കുന്നതിൽ പ്രധാന പങ്ക്​ വഹിക്കുന്നത്​ അയൽ സംസ്ഥാനങ്ങളിലെ കർഷകരാണ്​. വിള കത്തിക്കുന്നതു മൂലം ഉയരുന്ന പുക ഡൽഹിയിലെ മഞ്ഞ്​ ആഗിരണം ചെയ്​ത്​ കട്ടിയുള്ള പുകമഞ്ഞ്​ രൂപപ്പെടുന്നു. കാറ്റി​​​െൻറ അസാന്നിധ്യം ഇത്​ നീക്കം ചെയ്യാനുള്ള സാധ്യതയും ഇല്ലാതാക്കുന്നു. വിളയും മറ്റും കത്തിക്കുന്നതിൽ നിന്നും സർക്കാർ കർഷകരെ വിലക്കിയിട്ടുണ്ടെങ്കിലും അത്​ നിർബാധം തുടരുകയാണ്​.

ഇനിയുള്ള ദിവസങ്ങളിലുള്ള കാറ്റിന്​ അനുസരിച്ചിരിക്കും ഡൽഹിയിലെ വായുവി​​​െൻറ നിലവാരമെന്ന് സിസ്റ്റം ഒാഫ്​​ എയർ ക്വാളിറ്റി ആൻഡ്​ വെതർ ഫോർകാസ്റ്റിങ്​ റിസേർച്ച്​ (സഫർ) അറിയിച്ചു. നവംബർ എട്ടിനെ അപേക്ഷിച്ച്​ ഡൽഹിയിലെ വായു നിലവാരം വർധിച്ചിട്ടുണ്ടെങ്കിലും കാറ്റി​​​െൻറ അഭാവം കാരണം പഴയ നിലയിലേക്കെത്താൻ കഴിഞ്ഞില്ലെന്നും സഫർ വ്യക്​തമാക്കി.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:delhi air pollutionAir Qualitysmog in Delhidelhi airTOXIC SMOG
News Summary - delhi air quality remains severe-india news
Next Story