ഡൽഹിക്കാർക്ക് ഇനി നന്നായി ശ്വസിക്കാം; വായു ഗുണേമേൻമ ഉയർന്നു
text_fieldsന്യൂഡൽഹി: രാജ്യ തലസ്ഥാനമായ ഡൽഹിയിൽ വായു ഗുണമേന്മ ഉയർന്നതായി റിപ്പോർട്ട്. ഡൽഹിയിലെ വായു ഗുണമേന്മ സൂചിക (എ.ക്യു.ഐ) 85 ആണെന്നും ഇത് തൃപ്തികരമെന്നും സിസ്റ്റം ഒാഫ് എയർ ക്വാളിറ്റി ആൻഡ് വെതർ ഫോർകാസ്റ്റിങ് ആൻഡ് റിസർച്ച് (സഫർ) വ്യക്തമാക്കി.
ഡൽഹിയിൽ പെയ്ത മഴയാണ് വായുവിന്‍റെ ഗുണമേന്മ വർധിക്കാൻ സഹായിച്ചത്. ദിർപൂർ റോഡ്, ഡൽഹി സർവകലാശാല, ചാന്ദ്നി ചൗക്ക്, പുശ റോഡ് എന്നിവിടങ്ങളിൽ വായു ഗുണമേന്മ വളരെ നല്ലത് എന്ന വിഭാഗത്തിലാണ്. 54, 58, 81, 40 എന്നിങ്ങനെയാണ് ഈ സ്ഥലങ്ങളിലെ വായു ഗുണമേന്മ സൂചിക.
കൂടാതെ, ലോധി റോഡ്, മഥുര റോഡ്, ഡൽഹി ഐ.ഐ.ടി, ഇന്ദിര ഗാന്ധി വിമാനത്താവളം എന്നീ സ്ഥലങ്ങളിൽ യഥാക്രമം 53, 48, 53, 42 ആണ് വായു ഗുണമേന്മ സൂചിക.
സൂചിക പ്രകാരം വായു ഗുണമേന്മ 51 മുതൽ 100 വരെ തൃപ്തികരം അല്ലെങ്കിൽ വളരെ നല്ലത് എന്ന വിഭാഗത്തിലാണ്. 101 മുതൽ 200 വരെ മിതമായത്, 201 മുതൽ 300 വരെ മോശം, 300 മുതൽ 400 വരെ വളരം മോശം, 401 മുതൽ 500 വരെ അപകടകരം എന്നീ വിഭാഗങ്ങളിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
