മൂന്ന് യുവാക്കള്‍ ദുരൂഹസാഹചര്യത്തിൽ വീട്ടില്‍ മരിച്ച നിലയില്‍
text_fieldsന്യൂഡല്‍ഹി; സഹോദരങ്ങളുൾപ്പെടെ മൂന്ന് യുവാക്കള്‍ ദുരൂഹ സാഹചര്യത്തില്‍ വീട്ടില്‍ മരിച്ച നിലയില്‍. ന്യൂഡല്‍ഹിയിലെ ദ്വാരകയില്‍ ശനിയാഴ്ച വൈകിട്ടാണ് സംഭവം. ഉത്തര്‍പ്രദേശിലെ ബറേളി സ്വദേശികളായ സോനു, അജിത്ത് എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മരിച്ച ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇയാളിവരുടെ തൊഴിലാളിയാണെന്ന് പറയുന്നു. വിവരമറിഞ്ഞെത്തിയ ദാബ്രി പൊലീസ് മൃതദേഹങ്ങൾ പരിശോധിച്ച ശേഷം അടുത്തുള്ള ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
മരണ കാരണം വ്യക്തമല്ല. യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തിയ വീട്ടിലെ ഗ്യാസ് സിലണ്ടര്‍ തുറന്ന് വച്ച നിലയിലാണ് എന്ന് പൊലീസ് പറഞ്ഞു. മരിച്ച മൂന്ന് പേരും മദ്യപിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി കൊണ്ട് പോയതായി പൊലീസ് അറിയിച്ചു.
ഭഗ്തു റാം എന്നയാളിെൻറ ഉടമസ്ഥതയിലുള്ള ഈ വീട്ടിൽ വാടകക്ക് താമസിച്ചിരുന്ന സഹോദരങ്ങളാണ് മരിച്ച അമിതും സോനുവും എന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിരിക്കുകയാണ്. ശ്വാസം മുട്ടി മരിച്ചതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. എന്നാൽ, മരണകാരണം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

