ബലാത്സംഗ സംഭവം മറച്ചുവെച്ച സി.ബി.എസ്.ഇ സ്കൂളിെൻറ അംഗീകാരം റദ്ദാക്കി
text_fieldsഡറാഡൂൺ: പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവം പൂഴ്ത്തിയ സ്വകാര്യ സി.ബി.എസ്.ഇ സ്കൂളിെൻറ അംഗീകാരം റദ്ദാക്കി. ഭോവാല ജി.ആർ.ഡി സ്കൂളിെൻറ അംഗീകാരം റദ്ദാക്കിയതായി സെൻട്രൽ ബോർഡ് ഒാഫ് സെക്കൻഡറി എജുക്കേഷൻ ചൊവ്വാഴ്ചയാണ് ഉത്തരവിറക്കിയത്. സംസ്ഥാനത്ത് ഒരു വിദ്യാലയത്തിനെതിരെ ഇത്തരം നടപടിയെടുക്കുന്നത് ആദ്യമാണ്.
സംഭവത്തെക്കുറിച്ച് വിശദീകരണം ചോദിച്ചിട്ടും സ്കൂൾ അധികൃതർ തൃപ്തികരമായ മറുപടി നൽകിയില്ലെന്ന് സി.ബി.എസ്.ഇ ഡറാഡൂൺ റീജനൽ ഒാഫിസർ രൺവീർ സിങ് പറഞ്ഞു. സ്കൂൾ കാമ്പസിൽ മതിയായ സെക്യൂരിറ്റി ജീവനക്കാരെ നിയമിച്ചിട്ടില്ലെന്നും നിരീക്ഷണ കാമറകൾ സ്ഥാപിച്ചിട്ടില്ലെന്നും ഉന്നത വിദ്യാഭ്യാസ ഒാഫിസർ സ്കൂൾ സന്ദർശിച്ചപ്പോൾ കണ്ടെത്തിയിരുന്നു.
കൂട്ടബലാത്സംഗത്തിനു പിന്നിൽ സ്കൂളിലെ നാലു വിദ്യാർഥികളും സ്കൂൾ ജീവനക്കാരുമടക്കം ഒമ്പതു പേരാണുള്ളത്. സ്കൂൾ പ്രിൻസിപ്പലിനും ഡയറക്ടർക്കും കേസുമായി ബന്ധമുണ്ടെന്നും ആരോപണമുണ്ട്. സഹോദരിക്കൊപ്പം സ്കൂൾ ഹോസ്റ്റലിൽ താമസിച്ചുപഠിക്കുന്ന പത്താംക്ലാസ് വിദ്യാർഥിനിയാണ് ആഗസ്റ്റ് 14ന് കൂട്ടബലാത്സംഗത്തിനിരയായത്. സെപ്റ്റംബർ 16നാണ് വിവരം പുറത്തറിഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
