Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡെറാഡൂണിലെ ബോർഡിങ്​...

ഡെറാഡൂണിലെ ബോർഡിങ്​ സ്​കൂളിൽ വിദ്യാർഥിയെ കൂട്ടബലാത്സംഗത്തിനിരയാക്കി

text_fields
bookmark_border
ഡെറാഡൂണിലെ ബോർഡിങ്​ സ്​കൂളിൽ വിദ്യാർഥിയെ കൂട്ടബലാത്സംഗത്തിനിരയാക്കി
cancel

കൊൽക്കത്ത: ഡെറാഡൂണിലെ ബോർഡിങ്​ സ്​കൂളിൽ പത്താം ക്ലാസ്​ വിദ്യാർഥിനിയെ സീനിയർ വിദ്യാർഥികൾ കൂട്ടബലാത്സംഗത്തിനിരയാക്കി. പെൺകുട്ടി ഗർഭിണിയായെന്നറിഞ്ഞതോടെ ഇക്കാര്യം അറിഞ്ഞ സ്​കൂൾ ജീവനക്കാർ ഗർഭഛിദ്രത്തിനും ശ്രമിച്ചു. പ്രതികളായ നാല്​ വിദ്യാർഥികളെയും സംഭവം മറച്ചുവെച്ച്​ ഗർഭഛിദ്രത്തിനു ശ്രമിച്ച അഞ്ച്​ സ്​കൂൾ ജീവനക്കാരെയും പൊലീസ്​ അറസ്​റ്റു ചെയ്​തു.

കഴിഞ്ഞമാസമാണ്​ കേസിനാസ്​പദമായ സംഭവം നടന്നത്​. പെൺകുട്ടി സ്​ക​ൂളിൽ വെച്ചാണ്​ കൂട്ടബലാത്സംഗത്തിനിരയായത്​. തുടർന്ന്​ അസുഖ ബാധിതയായ പെൺകുട്ടി സഹോദരിയോട്​ വിവരം പറയുകയായിരുന്നു. ഹോസ്​റ്റലിൽ താമസിക്കുന്ന ഇവരെ കാണാനെത്തിയ രക്ഷിതാക്കളെ കാര്യമറിയിക്കുകയും പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്​തു. പീഡിപ്പിച്ച നാലുപേരിൽ മൂന്നുപേരുടെ പേരു വിവരങ്ങളും പെൺകുട്ടി പൊലീസിന്​ നൽകിയ മൊഴിയിൽ വ്യക്തമാക്കിയിട്ടുണ്ട്​.

പീഡനവിവരം അറിഞ്ഞിട്ടും സ്​കൂൾ അധികൃതർ ഇക്കാര്യം മൂടിവെക്കുകയായിരുന്നുവെന്ന്​ എ.ഡി.ജി.പി അശോക്​ കുമാർ പറഞ്ഞു. പൊലീസും സബ്​ഡിവിഷണൽ മജിസ്​ട്രേറ്റും ശിശുക്ഷേമ സമിതി അംഗങ്ങളും സ്​കൂളിലെത്തി പരിശോധന നടത്തി. സ്​കൂൾ -ഹോസ്​റ്റൽ ജീവനക്കാ​രെ ചോദ്യം ചെയ്​തുവരികയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DehradunGang-Rapedboarding schoolSeniors
News Summary - Dehradun Boarding School Student Gang-Raped Allegedly By Seniors- india news
Next Story