പ്രതിരോധ സംവിധാനങ്ങൾ; 2,000 കോടിയുടെ കരാറിന് അനുമതി
text_fieldsന്യൂഡൽഹി: സേനയുടെ പ്രതിരോധബലം വർധിപ്പിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. അടിയന്തര ആയുധ സംഭരണ സംവിധാനത്തിലൂടെ ആയുധങ്ങളും പ്രതിരോധ സംവിധാനങ്ങളും വാങ്ങാനുള്ള കരാറിന് പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി. 1,981.90 കോടി രൂപയുടെ ആയുധങ്ങളും പ്രതിരോധ സംവിധാനങ്ങളുമാണ് സേനക്കായി വാങ്ങുന്നത്.
കേന്ദ്രീകൃത ഡ്രോൺ വേധ സംവിധാനം, വ്യോമാക്രമണ പ്രതിരോധ സംവിധാനം, വിദൂര നിയന്ത്രിത നിരീക്ഷണ ഡ്രോണുകള്‍, കവചിത വാഹനങ്ങള്‍, തോക്കുകളില്‍ ഘടിപ്പിക്കാവുന്ന രാത്രിയിലും കാഴ്ചനല്കുന്ന നൈറ്റ് സൈറ്റ് സംവിധാനം എന്നിവയാണ് അടിയന്തരമായി വാങ്ങുന്നത്. ഓപറേഷൻ സിന്ദൂറിന് ശേഷം അതിർത്തി മേഖലയിലെ പ്രതിരോധ സംവിധാനങ്ങളെക്കുറിച്ച് സേനകൾ വിശദമായ വിലയിരുത്തൽ നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

