Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right2.2 ലക്ഷം കോടിയുടെ...

2.2 ലക്ഷം കോടിയുടെ പ്രതിരോധ ഇടപാടിന് അംഗീകാരം നൽകി കേന്ദ്രം

text_fields
bookmark_border
2.2 ലക്ഷം കോടിയുടെ പ്രതിരോധ ഇടപാടിന് അംഗീകാരം നൽകി കേന്ദ്രം
cancel

ന്യൂഡൽഹി: വൻ പ്രതിരോധ ഇടപാടിന് അംഗീകാരം നൽകി കേന്ദ്രസർക്കാർ. ഡിഫൻസ് അക്വസിഷൻ കൗൺസിലാണ് അംഗീകാരം നൽകിയത്. 97 തേജസ് എയർക്രാഫ്റ്റുകളും 156 പ്രചണ്ഡ് ഹെലികോപ്ടറുകളും വാങ്ങാനുളള ഇടപാടിനാണ് അംഗീകാരം നൽകിയത്. 1.1 ലക്ഷം കോടി മൂല്യമുള്ള ഇടപാടാണിത്.

തേജസ് മാർക്ക് 1-A യുദ്ധവിമാനങ്ങൾ ഇന്ത്യൻ എയർഫോഴ്സിനായാണ് വാങ്ങുന്നത്. ഹെലികോപ്ടറുകൾ എയർഫോഴ്സിനൊപ്പം ഇന്ത്യൻ ആർമിയും ഉപയോഗിക്കും. ഇതിനൊപ്പം മിസൈലുകളും തോക്കുകളും കൂടി കേന്ദ്രസർക്കാർ വാങ്ങും. ഇതോടെ 2.2 ലക്ഷം കോടിയുടെ ഇടപാടായിരിക്കും കേന്ദ്രസർക്കാർ നടത്തുക.

ഇന്ത്യൻ എയർഫോഴ്സിന്റെ സുഖോയ് വിമാനങ്ങളുടെ അപ്ഗ്രേഡിനും ഡിഫൻസ് അക്വസി​ഷൻ കൗൺസിൽ അംഗീകാരം നൽകിയിട്ടുണ്ട്. ഇന്ത്യൻ പ്രതിരോധ വ്യവസായരംഗത്തിന് ഊർജം നൽകുന്നതാവും ഇടപാടെന്നാണ് വിലയിരുത്തൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tejasIndian defence
News Summary - Defence sector gets ₹2.23 lakh crore push; upgraded jets for IAF, new guns in army and more
Next Story