സർക്കാർ വെബ്സൈറ്റുകൾക്കുനേരെ സൈബർ ആക്രമണം
text_fieldsന്യൂഡൽഹി: പ്രധാന കേന്ദ്ര സർക്കാർ മന്ത്രാലയങ്ങളുടെ വെബ്സൈറ്റുകൾക്കുനേരെ സൈബർ ആക്രമണം. പ്രതിരോധ, ആഭ്യന്തര, നിയമ, തൊഴിൽ മന്ത്രാലയങ്ങളുടെ വെബ്സൈറ്റുകളാണ് തകരാറിലായത്.
പ്രതിരോധ മന്ത്രാലയം െവെബ്സൈറ്റ് അജ്ഞാതർ ഹാക്ക് ചെയ്തതായി പ്രതിരോധമന്ത്രി നിർമല സീതാരാമൻ സ്ഥിരീകരിച്ചു. https://mod.gov.in/ വെബ്സൈറ്റാണ് ഹാക്ക് ചെയ്യപ്പെട്ടത്. അപ്രതീക്ഷിത പിഴവ് സംഭവിച്ചിരിക്കുന്നുവെന്നും പിന്നീട് ശ്രമിക്കുക എന്നുമാണ് വെബ്സൈറ്റ് തുറക്കാൻ ശ്രമിക്കുേമ്പാൾ വരുന്ന സന്ദേശം. തുടക്കത്തിൽ ചില ചൈനീസ് അക്ഷരങ്ങൾ പ്രത്യക്ഷപ്പെട്ടതിനാൽ ചൈനീസ് ഹാക്കർമാരാണ് ഇതിനുപിന്നിലെന്നാണ് കരുതുന്നത്. വെബ്സൈറ്റ് ഉടൻ പൂർവസ്ഥിതിയിലാവുമെന്ന് മന്ത്രി അറിയിച്ചു.
എന്നാൽ, പ്രതിരോധ- ആഭ്യന്തര മന്ത്രാലയങ്ങളുടേതടക്കം വെബ്സൈറ്റുകൾ ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെന്നും ഹാർഡ്വെയർ തകരാറാണെന്നും ദേശീയ സൈബർ സുരക്ഷ കോഒാഡിനേറ്റർ ഗുൽഷൻ റായി പറഞ്ഞു.
മന്ത്രാലയങ്ങളുടെ വെബ്സൈറ്റുകൾ കൈകാര്യം ചെയ്യുന്ന നാഷനൽ ഇൻഫോർമാറ്റിക്സ് സെൻററിൽ ഡസനോളം സർക്കാർ വെബ്സൈറ്റുകൾ തകരാറിലായിട്ടുണ്ട്. ഇവയുടെ ഹാർഡ്വെയറുകൾ മാറ്റി പ്രവർത്തനം ഉടൻ സുഗമമാക്കും. ഇത് ഹാക്കിങ്ങോ സൈബർ ആക്രമണമോ അല്ല. സ്റ്റോറേജ് നെറ്റ്വർക് സംവിധാനത്തിനാണ് തകരാറെന്നും ഉടൻ ശരിയാവുമെന്നും അദ്ദേഹം വ്യക്തമാക്കി.
ആദ്യമായല്ല സർക്കാർ വെബ്സൈറ്റുകൾ ഹാക്ക് ചെയ്യപ്പെടുന്നത്. 2017 ഏപ്രിലിനും 2018 ജനുവരിക്കുമിടയിൽ 114 സർക്കാർ വെബ്സൈറ്റുകൾ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ട്.
ഇതടക്കം 22,207 ഇന്ത്യൻ വെബ്സൈറ്റുകൾ ഇക്കാലത്ത് ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടെന്നും ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീമിെൻറ റിപ്പോർട്ടിൽ വ്യക്തമാക്കിയതായി െഎ.ടി മന്ത്രി അൽഫോൻസ് കണ്ണന്താനം അടുത്തിടെ ലോക്സഭയിൽ അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
