You are here
സൈന്യത്തിന് 15,935 കോടിയുടെ ആയുധങ്ങൾ വാങ്ങാൻ പച്ചക്കൊടി
ന്യൂഡൽഹി: സൈന്യത്തിനുവേണ്ടി വൻതുകയുടെ ആയുധങ്ങൾ വാങ്ങുന്നതിന് പ്രതിേരാധ മന്ത്രാലയത്തിെൻറ അനുമതി. 15,935 കോടി രൂപയുടെ ആയുധങ്ങൾ വാങ്ങുന്നതിനാണ് പ്രതിരോധമന്ത്രി നിർമല സീതാരാമെൻറ അധ്യക്ഷതയിൽ ചേർന്ന ഡിഫൻസ് അക്വിസിഷൻ കൗൺസിൽ യോഗത്തിൽ അനുമതിയായത്. ഏെറക്കാലമായി പ്രതിരോധ മന്ത്രാലയത്തിെൻറ പരിഗണനയിലുള്ളതായിരുന്നു ഇത്.
12,280 കോടിയുടെ 7.4 ലക്ഷം അസോൾട്ട് റൈഫിളുകളും 982 കോടിയുടെ 5,719 സ്നൈപർ റൈഫിളുകളും 1,819 കോടിയുടെ ലൈറ്റ് മെഷീൻ ഗണ്ണുകളും 850 കോടിയുടെ ആൻറി സബ്മറൈൻ സംവിധാനങ്ങളുമടക്കമുള്ള ആയുധങ്ങളാണ് വാങ്ങുക.
Please Note
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്‍െറ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. 'മംഗ്ലീഷില്‍' എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.