Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range 2000 കോടിയുടെ ആയുധം വാങ്ങാൻ അനുമതി
text_fieldsbookmark_border
ന്യൂഡൽഹി: ഇന്ത്യൻ സായുധ സേനക്കുവേണ്ടി 2,000 കോടിയുടെ ആയുധങ്ങൾ വാങ്ങാൻ പ്രതിരോധ മന്ത്രാലയം അനുമതി നൽകി. ആയുധം സംഭരിക്കാനുള്ള നിർദേശത്തിന് മന്ത്രാലയത്തിലെ ഉന്നതാധികാര സമിതിയാണ് വെള്ളിയാഴ്ച അനുമതി നൽകിയത്. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് അധ്യക്ഷനായ ഡിഫൻസ് അക്വിസിഷൻ കൗൺസിൽ അനുമതി നൽകിയതായി പ്രതിരോധ മന്ത്രാലയ വക്താവ് വെളിപ്പെടുത്തി.
ടി72, ടി 90 ടാങ്കുകളിൽ ഉപയോഗിക്കാവുന്ന വെടിയുണ്ടകളും മറ്റും തദ്ദേശീയമായി ഉൽപാദിപ്പിക്കാനും വികസിപ്പിക്കാനും സമിതി അനുമതി നൽകി. മേക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണിത് വികസിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
