You are here

റഫാലിലെ അഴിമതി മറയ്​ക്കാനാണ്​ പ്രതിരോധ മന്ത്രിയുടെ ഫ്രാൻസ്​ യാത്രയെന്ന്​ രാഹുൽ

15:32 PM
11/10/2018
rahul gandhi

ന്യൂഡൽഹി: റഫാലിലെ അഴിമതി മറയ്​ക്കാനാണ്​ പ്രതിരോധ മന്ത്രി ഫ്രാൻസിലേക്ക്​ പോകുന്നതെന്ന ആരോപണവുമായി കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധി. റഫാലിൽ വ്യവസായി അനിൽ അംബാനിക്ക്​ നേട്ടമുണ്ടായെന്ന്​ തെളിയിക്കുന്ന രേഖകൾ വരും ദിവസങ്ങളിൽ പുറത്ത്​ വരുമെന്നും രാഹുൽ പറഞ്ഞു.

റഫാലിലെ സത്യം മറയ്​ക്കാനാണ്​ നിർമല സീതാരാമൻ ഫ്രാൻസിലേക്ക്​ പോകുന്നത്​. വലിയ അഴിമതിയാണ്​ റഫാലിൽ ഉണ്ടായിരിക്കുന്നത്​. പ്രതിരോധ മന്ത്രാലയം മാത്രമല്ല ഇതിൽ പങ്കാളി. അതിന്​ പു​റമേ മറ്റ്​ പലർക്കും അഴിമതിയിൽ പങ്കുണ്ട്.​ അക്കാര്യങ്ങൾ വരും ദിവസങ്ങളിൽ പുറത്ത്​ വരുമെന്ന്​ രാഹുൽ വ്യക്​തമാക്കി.

റഫാലിൽ ​എൻ.ഡി.എ സർക്കാറിനെതിരായ ആരോപണങ്ങൾ ശക്​തമാകുന്നതിനിടെ ബുധനാഴ്​ച രാത്രി നിർമല സീതാരാമൻ ഫ്രാൻസിലേക്ക്​ പോയിരുന്നു. മൂന്ന്​ ദിവസത്തെ സന്ദർശനത്തിനായാണ്​ അവർ ഫ്രാൻസിലേക്ക്​ യാത്ര തിരിച്ചത്​. ഫ്രഞ്ച്​ കമ്പനിയായ ദസോ എവിയേഷനിൽ നിന്ന്​ 39    റഫാൽ പോർ വിമാനങ്ങൾ വാങ്ങാനുള്ള കരാറിലാണ്​ ഇന്ത്യൻ സർക്കാർ ഒപ്പുവെച്ചത്​.

Loading...
COMMENTS