മാലേഗാവ് കേസിൽ സാക്ഷികളുടെ കൂറുമാറ്റം തുടരുന്നു
text_fieldsമുംബൈ: ഭോപാൽ ബി.ജെ.പി എം.പി പ്രജ്ഞ സിങ് ഠാകുറും ലഫ്. കേണൽ ശ്രീകാന്ത് പുരോഹിതും അടക്കം സന്യാസിമാരും സൈനിക ഉദ്യോഗസ്ഥരും പ്രതികളായ 2008ലെ മാലേഗാവ് സ്ഫോടനക്കേസിൽ ഒരു സാക്ഷികൂടി കൂറുമാറി.
ശ്രീകാന്ത് പുരോഹിത്, സുധാകർ ചതുർവേദി എന്നിവർക്കെതിരെ മഹാരാഷ്ട്ര ഭീകരവിരുദ്ധ സേനക്ക് (എ.ടി.എസ്) മൊഴിനൽകിയ സൈനികനാണ് ചൊവ്വാഴ്ച കൂറുമാറിയത്. ഇയാൾ പുരോഹിതിന്റെ സഹപ്രവർത്തകനായിരുന്നു. പുരോഹിതിനെ അറിയാമെന്ന് പറഞ്ഞ സാക്ഷി എ.ടി.എസിന് നൽകിയ മൊഴി എന്തെന്ന് അറിയില്ലെന്നാണ് കോടതിയിൽ പറഞ്ഞത്.
ഇതോടെ കേസിൽ വിസ്തരിച്ച 286 സാക്ഷികളിൽ കൂറുമാറിയവരുടെ എണ്ണം 29 ആയി. നൂറോളം സാക്ഷികളെക്കൂടി വിസ്തരിക്കാനുണ്ട്.

