വെളിയിട വിസർജനം നടത്തിയ സ്ത്രീകളെ പഞ്ചായത്ത് അപമാനിച്ചെന്ന് പരാതി
text_fieldsമുംൈബ: വെളിയിട വിസർജ മുക്ത മഹാരാഷ്ട്രക്ക് വേണ്ടി സർക്കാർ പ്രവർത്തന നടക്കുന്നതിനിടെ തുറസായ സ്ഥലത്ത് വിസർജനം നടത്തിയ രണ്ടു സ്ത്രീകളെ പഞ്ചായത്ത് അധ്യക്ഷൻ അപമാനിച്ചുവെന്ന് പരാതി. സോൽപൂർ ജില്ലയിെല ജില്ല പരിഷത്ത് അധ്യക്ഷനാണ് സ്ത്രീകെള അപമാനിച്ചത്.
ചിക്ക്മഹ്ദ് ഗ്രാമത്തിൽ നിന്നുള്ള രണ്ട് സ്ത്രീകൾ സ്വന്തമായി ടോയ്ലറ്റുകളില്ലാത്തതിനാൽ തുറസായ സ്ഥലത്ത് വിസർജനം നടത്തി. അതിനു ശേഷം അവർ തിരികെ വരുേമ്പാൾ െഎ.എ.എസ് ഒാഫീസറായ രാജേന്ദ്ര ഭാറുദ് ഇരുവരെയും പൂമാലയണിയിച്ച് പരിഹസിക്കുകയും ഫോേട്ടാ എടുക്കുകയും ചെയ്തുവെന്നാണ് ആരോപണം. ഇൗ േഫാേട്ടാ മാധ്യമങ്ങൾക്ക് പങ്കുെവക്കുകയും ചെയ്തുവെന്ന് റിപ്പോർട്ടുകൾ പറയുന്നു.
എന്നാൽ ഇക്കാര്യങ്ങൾ രാജേന്ദ്ര ഭാറുദ് നിഷേധിച്ചു. പ്രാദേശിക സ്വയം സഹായ സംഘമാണ് ഇത്തരം പ്രവർത്തികൾ ചെയ്തതെന്നും അദ്ദേം കൂട്ടിച്ചേർത്തു.
കഴിഞ്ഞയാഴ്ചയാണ് മഹാരാഷ്ട്ര നഗരം വെളിയിട വിസർജന മുക്തമായി മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് പ്രഖ്യാപിച്ചത്. ഗ്രാമ പ്രദേശങ്ങൾ കൂടി വെളിയിട വിസർജന വിമുക്തമാക്കി സ്വച്ഛ് മഹാരാഷ്ട്ര പ്രാവർത്തികമാക്കാനുള്ള തയാറെടുപ്പിലാണ് സർക്കാർ. ജനങ്ങളുടെ മാനസികാവസ്ഥയിൽ മാറ്റം വരുത്തിയാൽ മാത്രമേ ഇത് വിജയകരമായി പ്രാവർത്തികമാക്കാനാകൂവെന്ന് മുഖ്യമന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
