Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജാവേദ്​ അക്​തർ നൽകിയ...

ജാവേദ്​ അക്​തർ നൽകിയ മാനനഷ്​ടക്കേസ്; കങ്കണക്കെതിരേ വാറണ്ടുമായി കോടതി​

text_fields
bookmark_border
Defamation case by Javed Akhtar Bailable
cancel

മുംബൈ: ചലച്ചിത്ര ഗാനരചയിതാവും കവിയുമായ ജാവേദ് അക്തർ നൽകിയ മാനനഷ്​ടക്കേസിൽ നടി കങ്കണ റണാവത്തിനെതിരെ വാറണ്ട്​ പുറപ്പെടുവിച്ച്​ കോടതി. സ്വകാര്യ വാർത്താ ചാനലിൽ അപകീർത്തികരമായ പ്രസ്താവന നടത്തിയതിനാണ്​ മുംബൈ അന്ധേരിയിലെ മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ്​ മുമ്പാകെ അക്​തർ ക്രിമിനൽ പരാതി നൽകിയത്​. സുശാന്ത് സിങ്​ രജ്​പുത്തി​െൻറ മരണവുമായി ബന്ധപ്പെട്ട് കങ്കണ ത​െൻറ പേര് അനാവശ്യമായി വലിച്ചിഴച്ചതായി പരാതിയിൽ ഉന്നയിച്ചിരുന്നു.

പരാതിയുടെ അടിസ്​ഥാനത്തിൽ മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതി കങ്കണക്ക്​ സമൺസ്​ അയച്ചിരുന്നു. ഫെബ്രുവരി ഒന്നിന് അക്തറിക്ക് വേണ്ടി അഭിഭാഷകൻ നിരഞ്ജന്‍റെ വാദങ്ങൾ കേട്ട ശേഷമായിരുന്നു കോടതി നടപടി. ഇന്ത്യൻ പീനൽ കോഡിലെ 499, 500 വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങളാണ്​ കങ്കണക്കെതിരേ ചുമത്തിയിരുന്നത്​. ജാവേദ്​ അക്​തറും കോടതിയിൽ നേരിട്ട്​ ഹാജരായിരുന്നു. കോടതി ഉത്തരവ്​ ലഭിച്ചിട്ടും ഹാജരാകാത്തതിനെ തുടർന്നാണ്​ കങ്കണക്കെിതിരേ കോടതി വാറണ്ട്​ പുറപ്പെടുവിച്ചത്​.

ജൂലൈ 19 ന് കങ്കണ ടിവി ചാനലിന് നൽകിയ അഭിമുഖത്തിൽ നടൻ സുശാന്ത് സിംഗ് രജ്പുത്തിന്‍റെ മരണത്തെക്കുറിച്ച് അഭിപ്രായം പറഞ്ഞപ്പോൾ തനിക്കെതി​രേ തെറ്റായ പ്രസ്താവന നടത്തിയതായാണ്​ അക്​തർ പരാതിയിൽ പറയുന്നത്​. തനിക്ക്​ സുശാന്തിന്‍റെ മരണത്തെകുറിച്ച്​ ഒരു വിവരവും ഇല്ലാതിരിക്കെയാണ്​ കങ്കണ തന്‍റെ പേര്​ വലിച്ചിഴച്ചതെന്നും ഓവേദ്​ അക്​തർ കോടതിയിൽ സമർപ്പിച്ച സത്യവാങ്​മൂലത്തിൽ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Javed AkhtarKangana Ranautdefamation casewarrant
Next Story