Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമാനനഷ്​ടക്കേസ്​:...

മാനനഷ്​ടക്കേസ്​: മാർച്ച്​ 21നകം ഹാജരാവാൻ കെജ്​രിവാളിന്​ കോടതി നിർദ്ദേശം

text_fields
bookmark_border
മാനനഷ്​ടക്കേസ്​: മാർച്ച്​ 21നകം ഹാജരാവാൻ കെജ്​രിവാളിന്​ കോടതി നിർദ്ദേശം
cancel

ന്യൂഡൽഹി: മാനനഷ്​ട​ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാളിനോട്​ മാർച്ച്​ 21നകം നേരിട്ട്​ ഹാജരാവണമെന്ന്​ ഡൽഹി മെട്രോപോളിറ്റൻ കോടതിയുടെ നിർദ്ദേശം. നേരിട്ട്​ ഹാജരാവാൻ സമയം നീട്ടി നൽകണമെന്ന്​ ആവശ്യപ്പെട്ട്​ കെജ്​രിവാൾ നൽകിയ ഹരജി പരിഗണിച്ചുകൊണ്ടാണ്​ കോടതി ഉത്തരവ്​. ഡൽഹി ജില്ല ക്രിക്കറ്റ്​ അസോസിയേഷനും വൈസ്​ പ്രസിഡൻറായിരുന്ന ചേതൻ ചൗഹാനുമാണ്​ കെജ്​രിവാളിനെതിരെ മാനനഷ്​ടക്കേസ്​ ഫയൽ ചെയ്​തത്​.

ബംഗളൂരുവിൽ ചികിൽസയിലായതിനാൽ ഉടൻ  കോടതിയിൽ ഹാജരാവാൻ സാധിക്കില്ലെന്ന്​ ​കെജ്​രിവാൾ അറിയിക്കുകയായിരുന്നു. ഫെബ്രുവരി 21 മാത്രമേ ഡൽഹിയിൽ തിരിച്ചെത്തുകയുള്ള എന്നും കെജ്​രിവാൾ കോടതിയിൽ അറിയിച്ചു. കെജ്​രിവാളി​​െൻറ ഹരജി പരിഗണിച്ച മെട്രോപൊളിറ്റൻ കോടതി മജിസ്​ട്രേറ്റ്​ അഭിലാഷ്​ മൽഹോത്ര അദ്ദേഹത്തിന്​ ഹാജരാവാനുള്ള സമയം മാർച്ച് 21 വരെ നീട്ടി നൽകി.

ഡൽഹി ജില്ല  ക്രിക്കറ്റ്​ അസോസിയേഷനിലെ സാമ്പത്തിക തിരിമറി​കളെ കുറച്ച്​ കെജ്​രിവാൾ നടത്തിയ പ്രസ്​താവനകളാണ്​ കേസിന്​ ആധാരം. ബി.ജെ.പി എം.പി ​കീർത്തി അസാദിനെതിരെയും ക്രിക്കറ്റ്​ അസോസിയേഷൻ മാനനഷ്​ട​ കേസ്​ ഫയൽ ചെയ്​തിട്ടുണ്ട്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Arvind Kejriwalddca
News Summary - Defamation case: Arvind Kejriwal asked to appear before court on March 21
Next Story