Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാ​ഹു​ൽ...

രാ​ഹു​ൽ ഗാ​ന്ധിക്കെതിരായ മാനനഷ്ട കേസ് മാർച്ച് 16ലേക്ക് മാറ്റി

text_fields
bookmark_border
Rahul Gandhi
cancel

താ​ണെ: അ​പ​കീ​ർ​ത്തി​ക​ര​മാ​യ പ്ര​സം​ഗ​മെ​ന്നാ​രോ​പി​ച്ച് കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി എം.​പി​ക്കെ​തി​രെ ആ​ർ.​എ​സ്.​എ​സ് പ്ര​വ​ർ​ത്ത​ക​ൻ ന​ൽ​കി​യ മാ​ന​ന​ഷ്ട​ക്കേ​സി​ൽ വാ​ദം കേ​ൾ​ക്കു​ന്ന​ത് മാ​ർ​ച്ച് 16ലേ​ക്ക് മാ​റ്റി.

ഭാ​ര​ത് ജോ​ഡോ ന്യാ​യ് യാ​ത്ര​യു​ടെ തി​ര​ക്കി​ലാ​യ​തി​നാ​ൽ വാ​ദം കേ​ൾ​ക്കു​ന്ന​ത് മാ​റ്റി​വെ​ക്ക​ണ​മെ​ന്ന് രാ​ഹു​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

ഭീ​വ​ണ്ടി കോ​ട​തി മ​ജി​സ്‌​ട്രേ​റ്റ് എ​ൽ.​സി വാ​ദി​ക​ർ രാ​ഹു​ലി​​ന്റെ ആ​വ​ശ്യം അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്റെ അ​ഭി​ഭാ​ഷ​ക​ൻ നാ​രാ​യ​ൺ അ​യ്യ​ർ പ​റ​ഞ്ഞു. ബോം​ബെ ഹൈ​കോ​ട​തി​യി​ൽ ഇ​തേ​വി​ഷ​യ​ത്തി​ൽ ക്രി​മി​ന​ൽ റി​ട്ട് ഹ​ര​ജി​യു​ള്ള​തും കേ​സ് മാ​റ്റി​​വെ​ക്കാ​നു​ള്ള കാ​ര​ണ​മാ​യി രാ​ഹു​ൽ ഗാ​ന്ധി ചൂ​ണ്ടി​ക്കാ​ട്ടി.

2014 മാ​ർ​ച്ച് ആ​റി​ന് ഭീ​വ​ണ്ടി​ക്ക് സ​മീ​പം തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ൽ ‘ആ​ർ.​എ​സ്.​എ​സു​കാ​ർ മ​ഹാ​ത്മ ഗാ​ന്ധി​യെ കൊ​ന്നു’ എ​ന്ന പ്ര​സ്താ​വ​ന​ക്കെ​തി​രെ രാ​ജേ​ഷ് കു​ണ്ടെ​യെ​ന്ന ആ​ളാ​ണ് ക്രി​മി​ന​ൽ മാ​ന​ന​ഷ്ട​ക്കേ​സ് ഫ​യ​ൽ ചെ​യ്ത​ത്.

രാ​ജ്യ​ത്തു​ട​നീ​ളം നി​ര​വ​ധി മാ​ന​ന​ഷ്ട​ക്കേ​സു​ക​ളാ​ണ് രാ​ഹു​ൽ ഗാ​ന്ധി നേ​രി​ടു​ന്ന​ത്.

മാ​ന​ന​ഷ്ട​ക്കേ​സി​ൽ സൂ​റ​ത്തി​ലെ കോ​ട​തി ക​ഴി​ഞ്ഞ വ​ർ​ഷം ര​ണ്ടു വ​ർ​ഷം ത​ട​വി​ന് ശി​ക്ഷി​ച്ചെ​ങ്കി​ലും പി​ന്നീ​ട് സു​പ്രീം​കോ​ട​തി ശി​ക്ഷ സ്റ്റേ ​ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:defamation caseRahul Gandhi
News Summary - Defamation case against Rahul Gandhi postponed to March 16
Next Story