Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകത്വ കേസ്​ അഭിഭാഷക...

കത്വ കേസ്​ അഭിഭാഷക ദീപിക സിങ്​ രജാവത്ത്​ നാളെ കോൺഗ്രസിൽ ചേരും

text_fields
bookmark_border
കത്വ കേസ്​ അഭിഭാഷക ദീപിക സിങ്​ രജാവത്ത്​ നാളെ കോൺഗ്രസിൽ ചേരും
cancel

ന്യൂഡൽഹി: അഭിഭാഷകയും സാമൂഹിക പ്രവർത്തകയുമായ ദീപിക സിങ്​ രജാവത്ത്​ കോൺഗ്രസിലേക്ക്​. ഒക്​ടോബർ പത്തിന്​ ജമ്മുവിൽ വെച്ച്​ നടക്കുന്ന ചടങ്ങിൽ കോൺഗ്രസിൽ ചേരുമെന്ന്​ ദീപിക സിങ്​ ഔദ്യോഗികമായി അറിയിച്ചു. ചടങ്ങിലേക്ക്​ എല്ലാവരേയും സ്വാഗതം ചെയ്​തുള്ള കത്തും ദീപിക പങ്കു​വെച്ചിട്ടുണ്ട്​.

ഇന്ത്യയിലെ ഏറ്റവും പഴയ രാഷ്​ട്രീയ പാർട്ടിയിൽ ചേരുന്നുവെന്നും എല്ലാവരേയും ചടങ്ങിൽ പ​ങ്കെടുക്കുവാൻ ക്ഷണിക്കുന്നുവെന്നും ദീപിക ഫേസ്​ബുക്കിൽ പങ്കുവെച്ച കത്തിൽ പറയുന്നു.

കത്വ ബലാത്സംഗ കേസിലുള്ള ശ്രദ്ധേയമായ ഇടപെടലുകളിലൂടെയാണ്​ ദീപിക ദേശീയ ശ്രദ്ധയാകർഷിച്ചത്​. കേരളത്തിലെ നിയമസഭ തെരഞ്ഞെടുപ്പിൽ പി.കെ ഫിറോസിനായി പ്രചാരണത്തിന്​ ദീപിക താനൂരിൽ എത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Deepika Singh Rajawatcongress
News Summary - Deepika Singh Rajawat willbe joins congress
Next Story