Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightലഹരി ബന്ധം: ദീപിക...

ലഹരി ബന്ധം: ദീപിക പദുകോണിനെ നാർകോട്ടിക്സ് ബ്യൂറോ ചോദ്യം ചെയ്യും

text_fields
bookmark_border
ലഹരി ബന്ധം: ദീപിക പദുകോണിനെ നാർകോട്ടിക്സ് ബ്യൂറോ ചോദ്യം ചെയ്യും
cancel

മും​ബൈ: സു​ശാ​ന്ത് സിം​ഗി​ന്‍റെ മ​ര​ണ​ത്തെ തു​ട​ര്‍​ന്നുണ്ടായ ബോ​ളി​വു​ഡി​ലെ ല​ഹ​രി മ​രു​ന്ന് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ടി ദീ​പി​ക പ​ദു​ക്കോ​ണി​നെ നാ​ര്‍​കോ​ട്ടി​ക്‌​സ് ക​ണ്‍​ട്രോ​ള്‍ ബ്യൂ​റോ ചോ​ദ്യം ചെ​യ്യും. ഖ്വാ​ന്‍ ടാ​ല​ന്‍റ് മാ​നേ​ജ്മ​ന്‍റ് ഏ​ജ​ന്‍​സി ജീ​വ​ന​ക്കാ​രി ക​രി​ഷ്മ​യെ​യും ചോ​ദ്യം ചെ​യ്യും. മ​യ​ക്ക് മ​രു​ന്ന് ഉ​പ​യോ​ഗി​ച്ച​വ​ര്‍ ഡി, ​കെ എ​ന്നീ അ​ക്ഷ​ര​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ച് ചാ​റ്റ് ചെ​യ്ത​ിട്ടുണ്ട്. ഡി ​എ​ന്ന​ത് ദീ​പി​ക​യും കെ ​എ​ന്ന​ത് ക​രി​ഷ്മ​യു​മാ​ണെ​ന്നു​മാ​ണ് എ​ന്‍​.സി​.ബി സം​ശ​യി​ക്കു​ന്ന​ത്.

ക​രി​ഷ്മ​യെ ചൊ​വ്വാ​ഴ്ച​യെ​യും ദീ​പി​ക​യെ അ​ടു​ത്ത​യാ​ഴ്ച​യും ചോ​ദ്യം ചെ​യ്യു​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. സെപ്​റ്റംബർ ഒമ്പതിന്​ അറസ്​റ്റിലായ റിയ ചക്രബർത്തി ശ്രദ്ധ കപൂറി​െൻയും സാറ അലി ഖാ​െൻയും പേരുകൾ വെളിപ്പെടുത്തിയതായാണ്​ വിവരം. ഇ​വ​ര്‍ സു​ശാ​ന്തു​മൊ​ത്ത് പു​ണെ​യി​ലെ ഐ​ല​ന്‍​ഡി​ല്‍ നി​ര​വ​ധി ത​വ​ണ സ​ന്ദ​ര്‍​ശി​ച്ചു​വെ​ന്നാ​ണ് വി​വ​രം.

സുശാന്ത്​ സിങ്ങിനൊപ്പം റിയ നിരവധി പാർട്ടികളിൽ പ​ങ്കെടുത്തതായി നാർക്കോട്ടിക്​സ്​ കൺട്രോൾ ബ്യൂറോ അറിയിച്ചിരുന്നു. സാറ അലി ഖാനും ശ്രദ്ധ കപൂറും ഈ പാർട്ടികളിൽ പ​ങ്കെടുത്തെന്ന്​ എൻ.സി.ബിക്ക്​ വിവരം ലഭിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തിരുന്നു. ഈ പാർട്ടികളിൽ ലഹരി ഉപയോഗം നടന്നിട്ടുണ്ടോയെന്നാണ്​ എൻ.സി.ബി അന്വേഷിക്കുന്നത്​.

മൂന്നുദിവസത്തെ ചോദ്യം ചെയ്യലിനുശേഷമാണ്​ റിയയെ എൻ.സി.ബി അറസ്​റ്റ്​ ചെയ്യുന്നത്​. സുശാന്തിന്​ ലഹരി എത്തിച്ചിരുന്നതായി വെളി​െപ്പടുത്തിയതിനെ തുടർന്നാണ്​ അറസ്​റ്റ്​. റിയയുടെ സഹോദരൻ ശൗവിക്​ ചക്രബർത്തിയെയും സുശാന്തി​െൻറ മാനേജറിനെയും പാചകക്കാരനെയും മയക്കുമരുന്ന്​ വിതരണക്കാരെയും നേരത്തേ അറസ്​റ്റ്​ ചെയ്​തിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Deepika Padukonesushanth singh rajputhNarcotics Bureau
Next Story