രാഹുൽ രാജ്യത്തിനായി പലതും ചെയ്യുന്നു; ഒരിക്കൽ അദ്ദേഹം പ്രധാനമന്ത്രിയാകും -ദീപികയുടെ വാക്കുകൾ വൈറൽ
text_fieldsകോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയെ പ്രശംസിക്കുന്ന ബോളിവുഡ് നടി ദീപിക പദുക്കോണിെൻറ പഴയ വീഡിയൊ വൈറലായി. ഡി.ഡി ന്യൂസിന് നൽകിയ അഭിമുഖമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. രാജ്യത്തെ യുവാക്കളായ രാഷ്ട്രീയ നേതാക്കളെപറ്റി പറയുേമ്പാഴാണ് ദീപിക രാഹുലിനെ പരാമർശിക്കുന്നത്.
'രാഹുൽ രാജ്യത്തിനായി ചെയ്യുന്ന കാര്യങ്ങൾ കാണുേമ്പാൾ അദ്ദേഹം നല്ലൊരു മാതൃകയാണെന്ന് പറയാനാകും. ഒരു ദിവസം അദ്ദേഹം പ്രധാനമന്ത്രിയാകുമെന്ന് പ്രതീക്ഷിക്കാം'-ദീപിക പറഞ്ഞു. രാഹുൽ പ്രധാനമന്ത്രിയാകാൻ താങ്കൾ ആഗ്രഹിക്കുന്നുണ്ടൊ എന്ന ചോദ്യത്തിന് 'തീർച്ചയായും'എന്നാണ് അവർ ഉത്തരം നൽകുന്നത്. എന്താണ് രാഹുലിെൻറ പ്രത്യേകതകൾ എന്നും അവതാരകൻ തുടർന്ന് ചോദിക്കുന്നുണ്ട്. 'അദ്ദേഹം യുവാക്കളുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഞാൻ കരുതുന്നു. അദ്ദേഹത്തിെൻറ ചിന്ത പരമ്പരാഗതമാണ്. അതേ സമയം ഭാവിയെപറ്റി മികച്ച കാഴ്ച്ചപ്പാടും ഉണ്ട്'-ദീപിക കൂട്ടിച്ചേർത്തു.
ദീപിക പദുക്കോണിനെ മയക്കുമരുന്ന് കേസിൽ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) ശനിയാഴ്ച ചോദ്യം ചെയ്തതിന് ശേഷമാണ് പഴയ വീഡിയോ വൈറലായത്. നടൻ സുശാന്ത് സിംഗ് രാജ്പുതിെൻറ മരണവുമായി ബന്ധെപ്പട്ടാണ് മയക്കുമരുന്ന് വിവാദം ബോളിവുഡിൽ ഉടലെടുത്തത്. ദീപികയ്ക്കൊപ്പം നടിമാരായ ശ്രദ്ധ കപൂർ, സാറാ അലി ഖാൻ എന്നിവരെയും എൻസിബി ചോദ്യം ചെയ്തിരുന്നു. ജൂൺ 14 നാണ് സുശാന്ത് സിംഗ് രാജ്പുതിനെ ബാന്ദ്രയിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

