Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജയലളിതയുടെ വേദനിലയത്തില്‍ അവകാശമുണ്ടെന്ന് ദീപ

text_fields
bookmark_border
ജയലളിതയുടെ വേദനിലയത്തില്‍ അവകാശമുണ്ടെന്ന് ദീപ
cancel

ചെന്നൈ: ജയലളിതയുടെ വീടായ പോയസ് ഗാര്‍ഡനിലെ വേദനിലയത്തില്‍ തനിക്കും കുടുംബത്തിനും നിയമപരമായ അവകാശമുണ്ടെന്ന് സഹോദരന്‍ പരേതനായ ജയകുമാറിന്‍െറ മകള്‍ ദീപ. വേദനിലയം തന്‍െറ മുത്തശ്ശി വേദവല്ലിയുടെ പേരിലുള്ളതായതിനാല്‍ കുടുംബപരമായി തങ്ങളാണ് അവകാശികള്‍.

ജയലളിതയുടെ തോഴി ശശികല താമസിക്കുന്ന വേദനിലയം നിയമതര്‍ക്കങ്ങളില്‍പെടാന്‍ സാധ്യതയുണ്ടെന്ന വാര്‍ത്തകള്‍ക്കിടെയാണ് സഹോദരീ പുത്രിയുടെ വെളിപ്പെടുത്തല്‍. 24,000 ചതുരശ്ര അടിയുള്ള വീടും സ്ഥലവും ജയലളിതയുടെയും മാതാവ് സന്ധ്യയുടെയും പേരിലാണ്. എന്നാല്‍, ജയലളിതയുടെ സ്വത്തുക്കളുടെ അവകാശം തോഴി ശശികലക്കാണെന്നാണ് അണ്ണാ ഡി.എം.കെയുടെ അവകാശവാദം.സ്വത്തുക്കള്‍ സംബന്ധിച്ച് ജയലളിത എന്തെങ്കിലും നിര്‍ദേശം നല്‍കിയിട്ടുണ്ടോ എന്നത് പുറത്തുവന്നിട്ടില്ല.

അമ്മ ട്രസ്റ്റ് രൂപവത്കരിച്ച് സ്വത്ത് സംരക്ഷിക്കണമെന്ന് നിര്‍ദേശിച്ചതായി അനൗദ്യോഗിക വിവരമുണ്ട്. ജയലളിതയുടെ കുടുംബവസ്തുവില്‍ അടുത്ത ബന്ധുക്കള്‍ക്ക് തുല്യ അവകാശമുണ്ടെന്ന് ദീപ പറഞ്ഞു. ജയലളിതയുടെ പിന്‍ഗാമിയായി തന്‍െറ ചിത്രം ചേര്‍ത്ത് പ്രചരിപ്പിക്കുന്ന പോസ്റ്ററുകളില്‍നിന്ന് അണ്ണാ ഡി.എംകെ പ്രവര്‍ത്തകര്‍ പിന്തിരിയണമെന്ന് ദീപ അഭ്യര്‍ഥിച്ചു.
 

 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - deepa kumar jayalalitha
Next Story