Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകർഷക റാലിക്കിടെ...

കർഷക റാലിക്കിടെ ചെങ്കോട്ടയിൽ കൊടി ഉയർത്തിയ പഞ്ചാബി നടൻ ദീപ് സിദ്ദു വാഹനാപകടത്തിൽ മരിച്ചു

text_fields
bookmark_border
കർഷക റാലിക്കിടെ ചെങ്കോട്ടയിൽ കൊടി ഉയർത്തിയ പഞ്ചാബി നടൻ ദീപ് സിദ്ദു വാഹനാപകടത്തിൽ മരിച്ചു
cancel

ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിൽ കർഷകരുടെ പ്രതിഷേധ ട്രാക്ടർ റാലിക്കിടെ ചെങ്കോട്ടയിൽ കൊടി ഉയർത്തിയ പഞ്ചാബി നടൻ ദീപ് സിദ്ദു വാഹനാപകടത്തിൽ മരിച്ചു. ഹരിയാനയിലെ സോനിപത്തിൽ എക്സ്പ്രസ് വേയിൽ ചൊവ്വാഴ്ച വൈകീട്ടായിരുന്നു അപകടം. ഡൽഹിയിൽനിന്ന് ഭട്ടിൻഡയിലേക്ക് പോകുന്നതിനിടെ ഇദ്ദേഹം സഞ്ചരിച്ച കാർ ട്രക്കിൽ ഇടിക്കുകയായിരുന്നു.

കാറിലുണ്ടായിരുന്ന സുഹൃത്തിന് പരിക്കേറ്റു. റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ടയിൽ നടന്ന ആക്രമണത്തിൽ മുഖ്യപങ്ക് ആരോപിച്ച് ദീപുവിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. റിപ്പബ്ലിക് ദിനത്തിൽ കർഷകരുടെ പ്രതിഷേധ ട്രാക്ടർ റാലിക്കിടെ സിദ്ദുവിന്‍റെ നേതൃത്വത്തിലാണ് ഒരു സംഘം ചെങ്കോട്ടയിൽ കടന്ന് സിഖ് പതാക ഉയർത്തിയത്. ദീപുവിന്‍റെ നേതൃത്വത്തിൽ സമരം അട്ടിമറിക്കാനുള്ള നീക്കമാണ് നടന്നതെന്ന് അന്ന് കർഷകർ ആരോപിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Punjabi actorDeep Sidhu
News Summary - Deep Sidhu, Punjabi actor who hit headlines during farmers' protest, dies in road accident
Next Story