Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനീതി എന്നു ലഭിക്കും?...

നീതി എന്നു ലഭിക്കും? ജബീദയെപ്പോലെ ലക്ഷക്കണക്കിനുപേർ ചോദിക്കുന്നു

text_fields
bookmark_border
നീതി എന്നു ലഭിക്കും? ജബീദയെപ്പോലെ ലക്ഷക്കണക്കിനുപേർ ചോദിക്കുന്നു
cancel

ഗുവാഹത്തി: ഇന്ത്യയിൽ ജനിച്ച്​ 50 വർഷം ഇവിടെ ജീവിച്ച സ്​ത്രീ പൗരത്വം ലഭിക്കാൻ എന്തുചെയ്യണം. പിതാവി​​​​െൻറയും മ ാതാവി​​​​െൻറയും പൗരത്വം തെളിയിക്കണം. അവ തെളിയിച്ചതിനു ശേഷവും പൗരത്വം ലഭിച്ചില്ലെങ്കിലോ. അസമിലെ കു​ഗ്രാമത്ത ിൽ ജീവിക്കുന്ന ജബീദ ബീഗം ഇപ്പോൾ നിയമ പോരാട്ടത്തിലാണ്​. കാരണം മുസ്​ലിം ആയതിനാൽ മതിയായ രേഖകൾ ഹാജറാക്കിയിട്ടു ം പൗരത്വം ലഭിച്ചില്ല. വിദേശിയായി ​പ്രഖ്യാപിച്ചു. ഗുവാഹത്തി ഹൈകോടതിയിലെ നിയമപോരാട്ടത്തിൽ നീതി ലഭിക്കാത്തതി നെ തുടർന്ന്​ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണിപ്പോൾ ജബീദ. ​

ഗുവാഹത്തിയിൽ നിന്നും ഏകദേശം 100 കിലോമീറ്റ ർ അകലെ ബക്​സ ജില്ലയിൽ ജനിച്ചുവളർന്ന ജബീദ ബ്രഹ്മപുത്ര നദി തീരം കൈയേറിയപ്പോൾ ഹജോ ഗ്രാമത്തിലേക്ക്​ താമസം മാറ് റി. ജബീദ ബീഗം മാത്രമാണ്​ കുടുംബത്തിലെ ഏക വരുമാന സ്രോതസ്​. ജ​ബീദ ബീഗത്തി​​​​െൻറ ഭർത്താവ്​ റാജിക്​ അലി വർഷങ്ങളായി അസുഖബാധിതനും. മൂന്നു കുട്ടികളായിരുന്നു​ ഇവർക്കുണ്ടായിരുന്നത്​. ഒരാൾ അപകടത്തിൽ മരിക്കുകയും മറ്റൊരാളെ കാണാതാവുകയും ചെയ്​തു. അഞ്ചാം ക്ലാസുകാരി അസ്​മിന മാത്രമാണിപ്പോൾ ​ജബീദക്കൊപ്പമുള്ളത്​. മകളുടെ ഭാവി ആലോചിച്ചുള്ള വേവലാതിയിലാണിപ്പോൾ ഈ കുടുംബം. മകളുടെ ഭാവിയും ഭർത്താവി​​​​െൻറ അവശതയും കണക്കിലെടുത്ത്​ ജബീദ നിയമപോരാട്ടത്തിനിറങ്ങി. അവിടെ നിന്നും നീതി ലഭിക്കാതായ​േപ്പാൾ സുപ്രീം കോടയിയിലേക്കും.

കേസ്​ നടത്തുന്നതിനായി ആകെയുള്ള സമ്പാദ്യവും വരുമാനവുമെല്ലാം ചിലവാക്കി. വിശപ്പ്​ മാത്രമാണിപ്പോൾ ജബീദക്കും അസ്​മിനക്കും കൂട്ട്​. ഭർത്താവി​​​​െൻറയും മകളുടെയും കാര്യത്തിലുള്ള ആശങ്കയാണ്​ ജബീദയെ അലട്ടുന്നത്​. 2018ൽ തുടങ്ങിയ നിയമപോരാട്ടത്തിൽ ഇതുവരെയും നീതി ലഭിക്കാത്തതിനാൽ അവസാന പ്രതീക്ഷയായ സുപ്രീംകോടതി വിധി കാത്തിരിക്കുകയാണിപ്പോൾ ഈ കുടുംബം.

2018 ലാണ്​ ട്രൈബ്യൂണൽ ജബീദ ബീഗത്തിനെ വിദേശികളുടെ പട്ടികയിൽ ഉൾപ്പെടുത്തിയത്​. പിതാവ്​ ജാബിദ്​ അലിയുടെ 1966,1970, 1971 എന്നീ വർഷങ്ങളിലെ വോട്ടർ പട്ടിക ഉൾപ്പെടെ 15 ഓളം രേഖകൾ ഇവർ ഹാജരാക്കി. പാൻ കാർഡും ഭൂമിയുടെ രേഖയും ബാങ്ക്​ രേഖകളും പൗരത്വം അംഗീകരിക്കാനുള്ള രേഖകളായി പരിഗണിച്ചില്ല. മതിയായ തെളിവുകൾ ഇല്ലെന്നായിരുന്നു ​ട്രൈബ്യൂണലി​​​​െൻറ വാദം. ജനന സർട്ടിഫിക്കറ്റി​​​​െൻറ അഭാവത്തെ തുടർന്ന്​ മാതാപിതാക്കൾ ജനിച്ചുവളർന്ന ഗ്രാമത്തിലെ തലവൻ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റും ഹാജരാക്കിയിരുന്നു. കൂടാതെ ഗ്രാമ തലവൻ സാക്ഷി പറയുകയും ചെയ്​തു. പൊതുവെ വിവാഹം കഴിഞ്ഞ സ്​ത്രീകൾ സ്വന്തം ഗ്രാമത്തിൽ താമസിക്കാറില്ലെന്നും ഭർത്താവിനൊപ്പമായിരിക്കുമെന്നും ഗ്രാമത്തലവനായ ഗോലക്​ കലിത പറഞ്ഞിട്ടും ​ൈട്രബ്യൂണൽ ജബീദയ​ുടെ പൗരത്വം അംഗീകരിക്കാൻ തയാറായില്ല.

കഴിഞ്ഞവർഷം പുറത്തിറക്കിയ ആസാം പൗരത്വ രജിസ്​റ്ററിൽ ജബീദയെയും ഭർത്താവിനെയും ‘സംശയകരമായ വോട്ടർമാർ’ (Doubtful voters) പട്ടികയിലാണ്​ ഉൾപ്പെടുത്തിയിരിക്കുന്നത്​. അസമിൽ മതിയായ ​രേഖകളില്ലാത്തതിനാൽ പൗരത്വം തെളിയിക്കാൻ കഴിയാത്ത ആളുകളെ ഉൾപ്പെടുത്തിയിരിക്കുന്ന പട്ടികയാണ്​ ‘ഡി വോട്ടർമാർ’. ‘ഡി’ വോട്ടർമാർക്ക്​ ഫോ​ട്ടോ പതിച്ച തിരിച്ചറിയൽ കാർഡ്​ അനുവദിക്കില്ല.

ജബീദയുടെ കൈവശമുണ്ടായിരുന്ന ഏക്കർ കണക്കിന്​ ഭൂമി നിയമസഹായത്തിനായി മറിച്ചുവിറ്റു. ഇപ്പോൾ മറ്റുള്ളവരുടെ ഭൂമിയിൽ 150 രൂപയുടെ ദിവസക്കൂലിക്കായി ജോലി ചെയ്യുകയാണ്​ അവർ. തങ്ങളുടെ പ്രതീക്ഷ നശിച്ചതായും മരണം അടുത്തുവെന്നും ഭർത്താവ്​ റാജിക്​ അലി പറയുന്നു.

ജബേദ ബീഗത്തെപോലെ ഒത്തിരിപ്പേർ സ്വന്തം പൗരത്വം തെളിയിക്കുന്നതിനായി ആകെയുള്ള സമ്പാദ്യവും നഷ്​ടപ്പെടുത്തി പോരാട്ടത്തിനിറങ്ങിയിരിക്കുകയാണിപ്പോൾ. രാജ്യമെമ്പാടും പൗരത്വ ഭേദഗതി നിയമത്തി​െനതിരെ പ്രക്ഷോഭം അലയടിക്കു​േമ്പാഴും കേന്ദ്ര സർക്കാരി​​​​െൻറയും അമിത്​ ഷായുടെയും വാദം അർഹതപ്പെട്ട ഒരാൾക്കും പൗരത്വം നഷ്​ടപ്പെടില്ല എന്നതായിരുന്നു. രാജ്യമെമ്പാടും നടപ്പാക്കുന്നതിന്​ മുന്നേ അസം എൻ.ആർ.സിയുടെ ഭവിഷ്യത്തുകൾ അനുഭവിച്ചു കഴിഞ്ഞു. അസമിനെ മുൻനിർത്തിയായിരുന്നു മോദി സർക്കാരി​​​​െൻറ തീരുമാനങ്ങളും. സംസ്​ഥാനത്ത്​ എൻ.ആർ.സി പ്രകാരം 19 ലക്ഷം ആളുകൾക്ക്​ പൗരത്വം നിഷേധിക്കപ്പെട്ടു. ജനിച്ചുവളർന്ന നാട്ടിൽ ജീവിക്കാൻ ജബീദയെ പോലുള്ളവർക്ക്​ പോരാട്ടം തുടരുകയല്ലാതെ മറ്റു മാർഗങ്ങളില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:assamwomenmalayalam newsindia newsNRCCitizenship Amendment ActCAA protest
News Summary - Declared Foreigner Assam Womans story
Next Story