Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രാജ്യസ്നേഹം പ്രകടിപ്പിക്കുന്നത് കുറ്റമാണോ? എന്തിനാണ് ഈ അപ്രഖ്യാപിത അടിയന്തരാവസ്ഥ; മോദിക്കെതിരെ അഭിജീത് ദിപ്കെ

text_fields
bookmark_border
രാജ്യസ്നേഹം പ്രകടിപ്പിക്കുന്നത് കുറ്റമാണോ? എന്തിനാണ് ഈ അപ്രഖ്യാപിത അടിയന്തരാവസ്ഥ; മോദിക്കെതിരെ അഭിജീത് ദിപ്കെ
cancel

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ച് സി.ജെ.പി സ്ഥാപകൻ അഭിജീത് ദിപ്കെ. ഭീരുവിനെ പോലെ ഒളിച്ചിരിക്കാതെ രാജ്യത്ത് ഔദ്യോഗികമായി അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ അഭിജീത് പ്രധാനമന്ത്രിയെ വെല്ലുവിളിച്ചു. ജന്തർ മന്തറിലെ മിന്നൽ സമരത്തിൽ അറസ്റ്റിലായ സി.ജെ.പി നേതാക്കളായ സൗരവ് ദാസിനെയും അശുതോഷ് റാങ്കയെയും അഞ്ചു ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതിനു പിന്നാലെയാണ് അഭിജീത്തിന്‍റെ പ്രതികരണം.

“രാജ്യത്ത് അടിയന്തരാവസ്ഥ ഏർപ്പെടുത്തണമെന്നാണ് കേന്ദ്ര സർക്കാർ ആഗ്രഹഹിക്കുന്നതെങ്കിൽ അത് ഔദ്യോഗികമായി പ്രഖ്യാപിക്കാൻ വെല്ലുവിളിക്കുന്നു. പിന്നെ എന്തിനാണ് ഈ അപ്രഖ്യാപിത അടിയന്തരാവസ്ഥ? -ദിപ്കെ ചോദിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം തുടരുന്നതിനായി ഡൽഹിയിലേക്ക് തിരിക്കുന്നതിന് മുമ്പ് നാഗ്പുരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ദിപ്‌കെ. “വിയോജിപ്പുകളെ അടിച്ചമർത്താൻ പ്രധാനമന്ത്രി ഇത്രയധികം ദൃഢനിശ്ചയമുള്ളയാളാണെങ്കിൽ, ഭീരുവിനെ പോലെ ഒളിച്ചിരിക്കാതെ ഔദ്യോഗികമായി അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള ധൈര്യം കാണിക്കണമെന്നും ദിപ്കെ കൂട്ടിച്ചേർത്തു.

സി.ജെ.പി നേതാക്കളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച നടപടിയെ ചോദ്യം ചെയ്ത ദിപ്‌കെ, നിലവിലെ ഭരണത്തിൽ രാജ്യസ്നേഹം പ്രകടിപ്പിക്കുന്നത് കുറ്റമായി മാറിയോ എന്നും ചോദിച്ചു. “ഇന്ന് ദാസിനെയും റാങ്കയെയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. അവർ ചെയ്ത കുറ്റമെന്താണ്? ജന്തർ മന്തറിൽ പോയി ത്രിവർണ പതാക ഉയർത്തിയതാണ് അവരുടെ കുറ്റം. നരേന്ദ്ര മോദിയുടെ ഭരണകാലത്ത് ത്രിവർണ പതാക ഉയർത്തുന്നത് പാപമായി മാറിയോ? ദീപ്കെ ചോദിക്കുന്നു. നേതാക്കൾക്കെതിരായ നടപടി നിയമവിരുദ്ധമാണെന്നും അഭിഭാഷകരെ ബന്ധപ്പെടാൻ പോലും അവരെ അനുവദിച്ചില്ലെന്നും ദിപ്‌കെ ആരോപിക്കുന്നു. മുത്തശ്ശിയുടെ മരണത്തെത്തുടർന്നാണ് ഡൽഹിയിൽനിന്ന് മഹാരാഷ്ട്രയിലെ സ്വന്തം നാടായ ഹിംഗോളിയിൽ എത്തിയത്.

തെരഞ്ഞെടുപ്പ് കമീഷനെയും സുപ്രീംകോടതിയെയും ദിപ്കെ വിമർശിച്ചു. നിലവിൽ രാജ്യത്ത് വോട്ടർപട്ടികയിൽനിന്ന് പേരുകൾ വ്യാപകമായി നീക്കുന്ന നടപടികൾ നടക്കുകയാണ്. ബംഗാളിലായാലും മറ്റിടങ്ങളിലായാലും വോട്ടർമാരുടെ പേരുകൾ നീക്കം ചെയ്തപ്പോൾ ഭരണഘടനാ സ്ഥാപനങ്ങളും സുപ്രീം കോടതിയും എന്തു ചെയ്യുകയായിരുന്നു? നിരവധി നേതാക്കളുടെ പിന്തുണ ലഭിച്ചിട്ടുണ്ടെങ്കിലും സി.ജെ.പി സ്വതന്ത്ര നിലപാടാണ് പിന്തുടരുന്നതെന്നും ദിപ്കെ വ്യക്തമാക്കി. കോക്രോച്ച് ജനതാ പാർട്ടി പൂർണമായും സ്വതന്ത്രമാണ്. ഒരു രാഷ്ട്രീയ പാർട്ടിയുമായും ഞങ്ങൾക്ക് ബന്ധമില്ല. എന്നാൽ രാജ്യത്ത് നടക്കുന്ന കാര്യങ്ങൾക്കെതിരെ ശബ്ദമുയർത്തേണ്ടത് അനിവാര്യമാണ്. പ്രതിപക്ഷത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന്, ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കുന്നതിനായി ഇൻഡ്യ സഖ്യവും അതിന്റെ സഖ്യകക്ഷികളും ഒന്നിച്ച് പോരാടുകയാണെന്നും ദിപ്കെ കൂട്ടിച്ചേർത്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Declare official Emergency if you have courage’: Dipke challenges PM
Next Story