മത സൗഹാർദത്തിന് മുസ്ലിംകൾ ബീഫ് ഉപേക്ഷിക്കണം -അജ്മീർ ദർഗ തലവൻ
text_fieldsജൈപൂർ: മത സൗഹാർദത്തിനായി മുസ്ലിംകൾ ബീഫ് ഉപേക്ഷിക്കണമെന്നും പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്നും അജ്മീർ ദർഗ തലവൻ സൈനുൽ ആബിദീൻ അലി ഖാൻ. മുസ്ലിംകൾ കന്നുകാലികളെ കശാപ്പ് ചെയ്യരുതെന്നും മതസൗഹാർദത്തിനായി ബീഫ് വിൽപന നിർത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഖ്വാജ മുഈനുദ്ദീന്‍ ചിഷ്തിയുടെ 805-ാമത് വാര്‍ഷിക ഉറൂസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ വിവിധ ഭാഗങ്ങളിലുള്ള ദര്‍ഗകളിലെ അധ്യക്ഷൻമാർ ചടങ്ങിൽ സന്നിഹിതരായിരുന്നു. താനും കുടുംബവും ഇനി മുതല്‍ ബീഫ് ഉപയോഗിക്കില്ലെന്നും പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പശുവിനെ കൊല്ലുന്നവര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ ഏർപ്പെടുത്തിയ ഗുജറാത്ത് സർക്കാർ നടപടിയെ അദ്ദേഹം സ്വാഗതം ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
