കരിപ്പൂരിൽ വലിയ വിമാനങ്ങൾക്ക് തീരുമാനമായെന്ന് എം.പിമാർ
text_fieldsന്യൂഡല്‍ഹി: കരിപ്പൂർ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങളുടെ സര്‍വിസ് പുനരാരംഭിക്കുന്നതിനും ഹജ്ജ് എംബാര്‍ക്കേഷന്‍ പോയൻറ് പുനഃസ്ഥാപിക്കുന്നതിനും വേണ്ടി തുടര്‍നടപടികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കാന്‍ കേന്ദ്ര വ്യോമയാന മന്ത്രാലയത്തില്‍ ചേര്‍ന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ തീരുമാനമെടുത്തതായി എം.പിമാരായ എം.കെ. രാഘവനും ഇ.ടി. മുഹമ്മദ് ബഷീറും വ്യക്തമാക്കി.
വ്യോമയാന സെക്രട്ടറി ആർ.എന്‍. ചൗബേയുടെ സാന്നിധ്യത്തില്‍ നടന്ന യോഗത്തില്‍ എം.കെ. രാഘവനും ഇ.ടി. മുഹമ്മദ് ബഷീറിനും പുറമെ അരുണ്‍കുമാര്‍ (ജോയൻറ് സെക്രട്ടറി, വ്യോമയാനമന്ത്രാലയം), ജെ.എസ്. റാവത്ത് (ജോയൻറ് ഡയറക്ടര്‍ ജനറൽ, ഡി.ജി.സി.എ), ഉന്നത ഉേദ്യാഗസ്തരായ പാഠക്, എസ്. ബിശ്വാസ്, ജെ.പി. അലക്സ്, കരിപ്പൂർ എയർപോർട്ട് ഉപദേശക സമിതി അംഗം എ.കെ.എ. നസീര്‍ എന്നിവരും പെങ്കടുത്തു. അതോടൊപ്പം, എം.കെ. രാഘവൻ കരിപ്പൂർ വിഷയം പാർലമെൻറിലും ഉന്നയിച്ചു.
വലിയ വിമാനങ്ങള്‍ തിരിച്ചുകൊണ്ടുവരണമെന്നും തീർഥാടകരുടെ എണ്ണമുള്‍പ്പെടെ പരിഗണിച്ച് ഹജ്ജ് സർവിസ് പുനഃസ്ഥാപിക്കണമെന്നും എം.പി ആവശ്യപ്പെട്ടു. അറ്റകുറ്റപ്പണിയുടെ പശ്ചാത്തലത്തില്‍ മൂന്നുവർഷമായി വലിയ വിമാനങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയിട്ട്. നിരോധനത്തെത്തുടർന്ന് വിമാനത്താവള അതോറിറ്റിയുടെ വരുമാനത്തില്‍ 33 ശതമാനം കുറവും അടുത്തുള്ള സ്വകാര്യ വിമാനത്താവളത്തിന് വരുമാനത്തില്‍ 27 ശതമാനം വര്‍ധനവുമുണ്ടായി. വകുപ്പ് മന്ത്രിയുള്‍പ്പെടെയുള്ളവരുമായി നിരന്തരം ബന്ധപ്പെട്ടെങ്കിലും ആശാവഹമായ പ്രതികരണം ഉണ്ടായില്ലെന്ന് എം.പി ലോക്സഭയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
