Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഉത്തർപ്രദേശിൽ റെയിൽവേ ട്രാക്കിൽ തലയറുത്ത നിലയിൽ മൃതദേഹം കണ്ടെത്തി
text_fieldsbookmark_border
പ്രതീകാത്മക ചിത്രം
ലഖ്നോ: ഉത്തർപ്രദേശ് സീതാപൂരിൽ റെയിൽവേ ട്രാക്കിൽ യുവാവിന്‍റെ മൃതദേഹം തലയില്ലാത്ത നിലയിൽ കണ്ടെത്തി. ഒരു മണിക്കൂർ നീണ്ട പരിശോധനക്ക് ശേഷവും മരിച്ചയാളെ തിരിച്ചറിയാനായിട്ടില്ല.
സംഭവസ്ഥലത്തിനടുത്ത് നിന്ന് ഒരു സൈക്കിളും ഒഴിഞ്ഞ മദ്യക്കുപ്പികളും കണ്ടെത്തിയിട്ടുണ്ട്. രാംകോട്ട് പൊലീസ് സ്റ്റേഷനിലെ കാറ്റിലി ചൗക്കി ഏരിയയിലെ ലോക്കൽ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
സമീപത്തു നിന്ന് സൈക്കിളും മദ്യക്കുപ്പികളും കണ്ടെത്തിയതിനാൽ മദ്യ ലഹരിയിലായിരുന്ന യുവാവ് ടെയിനിടിച്ച് മരിച്ചതാവാനാണ് സാധ്യതയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

