You are here

ഗുണ്ടൽപേട്ടിൽ അഞ്ചംഗ കുടുംബം ആത്മഹത്യ ചെയ്തു

13:58 PM
16/08/2019
(representative image)

ചാമരാജനഗർ (കർണാടക): ഗുണ്ടൽപേട്ടിന് സമീപം അഞ്ചംഗ കുടുംബത്തെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ലോഡ്ജിൽ മുറിയെടുത്ത കുടുംബാംഗങ്ങൾ തോക്കുപയോഗിച്ച് സ്വയം വെടിെവക്കുകയായിരുന്നു.

ഇന്ന് രാവിലെയാണ് സംഭവം. ഓംകാർ (38), ഭാര്യ നികിത (28), ഇവരുടെ മകൻ, ഓംകാറിന്‍റെ അമ്മ വർഷ ഹേമ (55), ബന്ധു വർഷ ഭട്ടാചാര്യ എന്നിവരാണ് മരിച്ചത്.

കടബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. ഓംകാർ അടുത്തിടെ ആരംഭിച്ച കമ്പനി വൻ നഷ്ടം നേരിട്ടിരുന്നു.

Loading...
COMMENTS