Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഉന്നാവ് പെൺകുട്ടിയുടെ മരണം: നിയമസഭക്ക് പുറത്ത് പ്രതിഷേധവുമായി അഖിലേഷ്

text_fields
bookmark_border
ഉന്നാവ് പെൺകുട്ടിയുടെ മരണം: നിയമസഭക്ക് പുറത്ത് പ്രതിഷേധവുമായി അഖിലേഷ്
cancel

ലഖ്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഉ​ന്നാ​വി​ൽ ബ​ലാ​ത്സം​ഗ കേ​സി​ലെ പ്ര​തി​ക​ൾ തീകൊളുത്തിയ യു​വ​തി​ മരിച്ച സംഭവത്തിൽ പ്രതിഷേധവുമായി സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. ഉത്തർപ്രദേശ് നിയമസഭക്ക് മുന്നിലാണ് അഖിലേഷ് അടക്കം നേതാക്കൾ ധർണ നടത്തിയത്.

ഇത് അങ്ങേയറ്റം അപലപിക്കപ്പെടേണ്ട സംഭവമാണ്. ഇന്ന് കറുത്ത ദിനമാണ്. ബി.ജെ.പി സർക്കാറിന് കീഴിൽ ഇത് ആദ്യത്തെ സംഭവമല്ല. ഈ ദിവസം വരെ യു.പി. മുഖ്യമന്ത്രിയോ ആഭ്യന്തര സെക്രട്ടറിയോ ഡി.ജി.പിയോ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിക്ക് തയാറായിട്ടില്ലെന്നും അഖിലേഷ് പറഞ്ഞു.

പാർട്ടി സംസ്ഥാന നേതാവ് നരേഷ് ഉത്തം പട്ടേൽ, രാജേന്ദ്ര ചൗധരി എന്നിവരും അഖിലേഷിനൊപ്പം നിയമസഭക്ക് മുന്നിൽ കുത്തിയിരിപ്പ് നടത്തി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - death of unnao rape victim akhilesh yadav protest-india news
Next Story