ഇ.എസ്.െഎ ആശുപത്രിയിൽ തീപിടിത്തം; ആറു മരണം
text_fieldsമുംബൈ: കിഴക്കൻ അന്ധേരിയിലെ എം.െഎ.ഡി.സിയിൽ ഇ.എസ്.െഎ കോർപറേഷനു കീഴിലെ ആശുപത്രിയി ലുണ്ടായ തീപിടിത്തത്തിൽ രണ്ടുപേർ മരിച്ചു. 50ഒാളം പേരെ രക്ഷപ്പെടുത്തി മറ്റ് ആശുപത്രികളിലേക്ക് മാറ്റി. നൂറോളം പേർക്ക് പരിക്കുണ്ട്. കൂടുതൽ പേർ അകത്ത് കുടുങ്ങിയതായി സംശയിക്കുന്നു. മരിച്ചവരിൽ ഒരാൾ രക്ഷാപ്രവർത്തകനാണെന്നാണ് റിപ്പോർട്ട്.
തിങ്കളാഴ്ച വൈകീട്ട് 4.20ഒാടെയാണ് അഞ്ചുനില കെട്ടിടത്തിെൻറ നാലാം നിലയിൽ തീ പടർന്നുതുടങ്ങിയത്. ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് അഗ്നിശമന സേന രക്ഷാപ്രവർത്തനം നടത്തിയത്. ഇടക്ക് തീ ആളിപ്പടർന്നത് രക്ഷാപ്രവർത്തനത്തെ ബാധിച്ചു. മുളകൊണ്ടുള്ള കോണി ഉപയോഗിച്ചാണ് വയോധികരെയും കുട്ടികളെയും മുകൾ നിലകളിൽനിന്ന് താഴെ എത്തിച്ചത്.
